പാലക്കാട്: കേന്ദ്ര സർക്കാരിന്റെ ഫീൽഡ് പബ്ലിസിറ്റി വിഭാഗവുമായി സഹകരിച്ച് പാലക്കാട് പ്രസ് ക്ലബ്ബിൽ കോറോണ വൈറസ് ബോധവൽക്കരണ ശിൽപശാല നടന്നു. കോഴിക്കോട് ബാലുശ്ശേരി മനോരഞ്ജന കലാസമിതിയുടെ നേതൃത്വത്തിൽ കോറോണ വൈറസിനെ കുറിച്ച് ചിട്ടപ്പെടുത്തിയ വഞ്ചി എന്ന നാടകവും ശില്പശാലയുടെ ഭാഗമായി അവതരിപ്പിച്ചു. 1977 മുതൽ കലാസമിതിയുടെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ വിവിധ വിഷയങ്ങളെ കുറിച്ച് സ്‌കൂൾ, കോളജ്, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ നാടകങ്ങൾ അവതരിപ്പിക്കാറുണ്ട്.
'കൊറോണ വൈറസ് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് എന്താണു ചെയ്യാനുള്ളത്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച കൊറോണ ശിൽപശാലയിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.പി.റീത്ത മാധ്യമപ്രവർത്തകരോട് സംവദിച്ചു.