പാലക്കാട്: ജില്ലയിൽ ചൊവ്വാഴ്‌ച ഏഴ് വയസുകാരന് ഉൾപ്പെടെ 17 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ആറുപേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 278 ആയി. പാലക്കാട് സ്വദേശികളായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളജിലും മൂന്നുപേർ എറണാകുളത്തും തിരുവനന്തപുരം, കോഴിക്കോട്, കളമശേരി മെഡിക്കൽ കോളജിൽ ഓരോരുത്തർ വീതവും ചികിത്സയിൽ ഉണ്ട്. പുതിയതായി രോഗം റിപ്പോർട്ട് ചെയ്‌തവരിൽ എട്ട് പേർ വിദേശത്ത് നിന്നും ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കം മൂലം രണ്ട് പേർക്കാണ് രോഗം ബാധിച്ചത്. ചാലിശേരി സ്വദേശിക്കും കഞ്ചിക്കോട് ഫ്ലോർ മില്ലിലെ ജീവനക്കാരിയായ എലപ്പുള്ളി കൊല്ലങ്കാനം സ്വദേശിക്കുമാണ് സമ്പർക്കം മൂലം രോഗം പിടിപ്പെട്ടത്.
തച്ചമ്പാറ സ്വദേശി, കുമരംപുത്തൂർ അരിയൂർ സ്വദേശി, കുത്തനൂർ സ്വദേശി, ലക്കിടി-പേരൂർ മുളഞ്ഞൂർ സ്വദേശി, കോങ്ങാട് മണ്ണന്തറ സ്വദേശി, തൃത്താല മേഴത്തൂർ സ്വദേശി എന്നിവർ കുവൈറ്റിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചവരാണ്. സൗദിയിൽ നിന്നെത്തിയ മണ്ണൂർ സ്വദേശിക്കും ദുബായിൽ നിന്നെത്തിയ തിരുവേഗപ്പുറ വിളത്തൂർ സ്വദേശിക്കും വൈറസ് ബാധിച്ചിട്ടുണ്ട്.
രോഗ ബാധിതരായ എലപ്പുള്ളി സ്വദേശി, കേരളശേരി-തടുക്കശേരി സ്വദേശി, കോങ്ങാട് സ്വദേശി, മണ്ണൂർ സ്വദേശി, ജൂൺ 19ന് മാതാപിതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ച പെരുമാട്ടി വണ്ടിത്താവളം സ്വദേശി എന്നിവർ തമിഴ്‌നാട്ടിൽ നിന്നും എത്തിയവരാണ്. ഡൽഹിയിൽ നിന്നെത്തിയ കുത്തന്നൂർ സ്വദേശിക്കും പിരായിരി സ്വദേശിക്കും രോഗമുണ്ട്.