ETV Bharat / state

വിദ്യാര്‍ഥിനിയെ ആശുപത്രിയിലാക്കി ഹോസ്റ്റല്‍ അധികൃതര്‍ സ്ഥലം വിട്ടു; നടപടിയുമായി കോളജ് വിദ്യാഭ്യാസ വകുപ്പ് - palakkad college student sickle cell anemia

ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഒരാഴ്‌ചക്കുള്ളിൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൽകും

വിദ്യാര്‍ഥിനിയെ ആശുപത്രിയിലാക്കി ഹോസ്റ്റല്‍ അധികൃതര്‍ സ്ഥലം വിട്ടു; കോളജ് വിദ്യാഭ്യാസ വകുപ്പ് തെളിവെടുത്തു
author img

By

Published : Oct 3, 2019, 9:34 PM IST

പാലക്കാട്: വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ തനിച്ചാക്കി ഹോസ്റ്റല്‍ അധികൃതര്‍ സ്ഥലം വിട്ടു. പാലക്കാട് വിക്‌ടോറിയ കോളജിലെ വിദ്യാര്‍ഥിനിയെയാണ് സിക്കിൾ സെല്‍ അനീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്‌ചയാണ് വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പച്ചത്. ഹോസ്റ്റൽ വാർഡനും റെസിഡന്‍റ് ട്യൂട്ടറുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം ഇരുവരും സ്ഥലം വിടുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് സംഭവത്തില്‍ ഇടപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കോളജ് വിദ്യാഭ്യാസ വകുപ്പ് ഉന്നത സമിതിയെ നിയോഗിച്ചു.

കോളജ് വിദ്യാഭ്യാസ ഉപഡയറക്‌ടർ കെ.കെ.സുമയുടെ നേതൃത്വത്തിൽ സീനിയർ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.ഷുജ, സീനിയർ സ്കോളർഷിപ്പ് ഓഫീസർ എസ്.ദാസ് എന്നിവരടങ്ങുന്ന കമ്മിഷന്‍ കോളജിലെത്തി തെളിവെടുത്തു. 30 വിദ്യാർഥികളിൽ നിന്നും 22 അധ്യാപകരിൽ നിന്നും കമ്മിഷൻ വിവരങ്ങൾ ശേഖരിച്ചു. എല്ലാവരില്‍ നിന്നും മൊഴി എഴുതി വാങ്ങുകയായിരുന്നു. കമ്മിഷൻ മുമ്പാകെ മൊഴി നൽകാൻ തയ്യാറുള്ളവര്‍ വിവരങ്ങൾ കൈമാറണമെന്ന് നേരത്തെ തന്നെ വിദ്യാർഥികളെയും അധ്യാപകരെയും അറിയിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ഹോസ്റ്റലും കമ്മിഷൻ സന്ദർശിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഒരാഴ്‌ചക്കുള്ളിൽ കമ്മിഷൻ റിപ്പോർട്ട് നൽകും. നടപടിയെടുക്കാനുള്ള അധികാരം കോളജ് വിദ്യാഭ്യാസ ഡയറക്‌ട്രേറ്റിനാണ്. വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായതോടെ ആരോപണവിധേയരായ ഹോസ്റ്റല്‍ ജീവനക്കാരെ തല്‍സ്ഥാനത്ത് നിന്നും താൽക്കാലികമായി നീക്കി.

Intro:വിദ്യാർത്ഥിയെ ആശുപത്രിയിൽ തനിച്ചാക്കിയ സംഭവത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ്പ് തെളിവെടുപ്പ് നടത്തി

Body:ഗവൺമെൻറ് വിക്ടോറിയ കോളേജിലെ ആദിവാസി വിദ്യാർത്ഥിനിയെ ആശുപത്രിയിൽ തനിച്ചാക്കി അധ്യാപകർ മടങ്ങിയെന്ന പരാതിയിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഇന്ന് കോളേജിലെത്തി തെളിവെടുപ്പ് നടത്തി. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടർ കെ കെ സുമയുടെ നേതൃത്വത്തിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ ഷുജ, സീനിയർ സ്കോളർഷിപ്പ് ഓഫീസർ എസ് ദാസ് എന്നിവരടങ്ങുന്ന കമ്മീഷനാണ് വിക്ടോറിയ കോളേജിൽ എത്തിയത്. 30 വിദ്യാർത്ഥികളിൽ നിന്നും 22 അധ്യാപകരിൽ നിന്നും കമ്മീഷൻ വിവരങ്ങൾ ശേഖരിച്ചു. എല്ലാവരും നിന്നും മൊഴി എഴുതി വാങ്ങുകയായിരുന്നു കമ്മീഷൻ മുമ്പാകെ മൊഴി നൽകാൻ തയ്യാറുള്ള വിവരങ്ങൾ കൈമാറണമെന്ന് നേരത്തെതന്നെ വിദ്യാർഥികളെയും അധ്യാപകരെയും അറിയിച്ചിരുന്നു. കുട്ടികളുടെ ഹോസ്റ്റലും കമ്മീഷൻ സന്ദർശിച്ചു.

ബൈറ്റ് കെ കെ സുമ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടർ

ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഒരാഴ്ചയ്ക്കുള്ളിൽ കമ്മീഷൻ റിപ്പോർട്ട് നൽകും. നടപടിയെടുക്കാനുള്ള അധികാരം കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിനാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിക്കിൾ സെൽ അനീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിനിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒപ്പം പോയ ഹോസ്റ്റൽ വാർഡനും പ്രസിഡൻറ് ട്യൂട്ടർ കുട്ടിയെ തനിച്ചാക്കി മടങ്ങി എന്നായിരുന്നു ആരോപണം. വിദ്യാർഥികളിൽനിന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇരുവരെയും താൽക്കാലികമായി സ്ഥാനത്തുനിന്നു മാറ്റിയിരുന്നു

Conclusion:ഇ ടി വി ഭാരത് പാലക്കാട്

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.