പാലക്കാട്: തിരുമിറ്റക്കോട് ആറങ്ങോട്ടുകരയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ തൃശൂര്‍ കിള്ളിമംഗലം സ്വദേശി അജ്‌മല്‍ നാസറാണ് (21) മരിച്ചത്. തിരുമിറ്റക്കോട് എസ്‌റ്റേറ്റ് പടിയിൽ ബുധനാഴ്‌ച വൈകിട്ട് ആറുമണിയോടെയാണ് അപകടം.
ആറങ്ങോട്ടുകരയിൽനിന്ന് ഷൊർണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. എതിർദിശയിൽനിന്നുവന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജ്‌മലിനെ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.
ALSO READ: തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം; ഫോര്‍ട്ട് സിഐക്ക് പരിക്ക്
സ്വകാര്യ ഭക്ഷണ ഉത്പന്ന വിതരണ സ്ഥാപനത്തിന്‍റെ ജില്ലാതല വിതരണക്കാരനായിരുന്നു യുവാവ്. തൃശൂരിൽനിന്ന് പലചരക്ക് സാധനങ്ങളുടെ ഓർഡർ എടുക്കുന്നതിനായി ആറങ്ങോട്ടുകരയിൽ എത്തിയ ശേഷം വീട്ടിലേക്ക് തിരിച്ചുപോകുന്ന വഴിയാണ് അപകടം. ചാലശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പിതാവ്: അബ്‌ദുല്‍ നാസർ. മാതാവ്: ഫസീല. സഹോദരങ്ങൾ: അഫ്‌ലഹ്, അമ്‌ന ഫാത്തിമ, അമാന ഫാത്തിമ.