ETV Bharat / state

പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍ - പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ചു

മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്റ്റിലായത്. മരിച്ച പൊലീസുകാരുടെ മൃതദേഹം മാറ്റാന്‍ മുഖ്യപ്രതിയെ സഹായിച്ചത് സജി

one more arrest Palakkad Police persons death  പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ചു  മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപ ഉദ്യോഗസ്ഥര്‍ മരിച്ചു
പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
author img

By

Published : May 26, 2022, 10:44 PM IST

പാലക്കാട് : മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് പിടിയിലായത്. മരിച്ചവരുടെ മൃതദേഹം മാറ്റാന്‍ മുഖ്യപ്രതിയെ സഹായിച്ചത് സജിയാണെന്ന് പൊലീസ് പറഞ്ഞു.

പന്നിയെ കൊല്ലാന്‍ വൈദ്യുതി കെണി വച്ച പ്രദേശവാസിയായ വര്‍ക്കാട് സ്വദേശി സുരേഷ് നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുടെ വീടിന് സമീപത്ത് വച്ചാണ് ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവര്‍ ഷോക്കേറ്റ് മരിച്ചത്. എന്നാല്‍ മൃതദേഹം ക്യാമ്പിന് സമീപത്തെ വയലിലാണ് കണ്ടെത്തിയത്. മൃതദേഹം വയലില്‍ കൊണ്ടിടാന്‍ സജി സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

Also Read: പാലക്കാട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അന്വേഷണം ഊര്‍ജിതം

സുരേഷിന്റെ വീടിന്റെ മതിലിനോട് ചേര്‍ന്നാണ് പന്നിക്കെണി വച്ചിരുന്നത്. രാത്രിയില്‍ കെണിയിലേക്ക് കറന്റ് കണക്ഷനും കൊടുത്തു. രാത്രിയില്‍ ഇതുവഴി വന്നപ്പോഴാണ് പൊലീസുകാര്‍ക്ക് ഷോക്കേറ്റത്. പുലര്‍ച്ചെ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ സുരേഷ് സജിയുടെ സഹായത്തോടെ മൃതദേഹം പാടത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

വീട്ടിലുള്ള കൈവണ്ടിയില്‍ കയറ്റിയാണ് ഒരാളുടെ മൃതദേഹം വയലിലേക്ക് കൊണ്ടുപോയിട്ടത്. രണ്ടാമത്തെയാളുടെ മൃതദേഹം ചുമന്ന് കൊണ്ടുപോയാണ് വയലില്‍ ഉപേക്ഷിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.