ETV Bharat / state

മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം; പാലക്കാട് കോൺഗ്രസിൽ അമർഷം - പാലക്കാട് കോൺഗ്രസ്

മലമ്പുഴയിലും പുതുശ്ശേരിയിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

palakkad congress issues  palakad congress  congress issues  മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം  ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം  പാലക്കാട് കോൺഗ്രസ്  കോൺഗ്രസ് പ്രശ്‌നങ്ങൾ
മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം; പാലക്കാട് കോൺഗ്രസിൽ അമർഷം
author img

By

Published : Mar 13, 2021, 3:05 PM IST

പാലക്കാട്: ജില്ലയിൽ മൂന്ന് സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനുള്ള നേതൃത്വത്തിന്‍റെ തീരുമാനത്തിനെതിരെ പാലക്കാട് കോൺഗ്രസിൽ അമർഷം പുകയുന്നു. മലമ്പുഴ മണ്ഡലം ജനതാദൾ ജോൺ ജോണ്‍ വിഭാഗത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ പുതുശ്ശേരിയിൽ പ്രവർത്തകർ പ്രകടനം നടത്തി.

പാലക്കാട് ജില്ലയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ച കോങ്ങാട് മണ്ഡലം മുസ്ലിം ലീഗിനും മലമ്പുഴ ജനതാദൾ ജോൺ ജോണ്‍ വിഭാഗത്തിനും നെന്മാറ സിഎംപിക്കുമാണ് കോൺഗ്രസ് നേതൃത്വം വിട്ടുനൽകിയത്. ഇതിനെതിരെ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം പുകയുകയാണ്. മലമ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ളവർ രാജി ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്. കോങ്ങാടും നെന്മാറയിലും സമാനമായ അവസ്ഥ തന്നെയാണ് നിലനിൽക്കുന്നത്. എന്നാൽ പ്രതിഷേധങ്ങൾ ഒന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് നെന്മാറയിലെ യുഡിഎഫ് സ്ഥാനാർഥി സിഎൻ വിജയകൃഷ്ണൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.