പാലക്കാട്: കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ വയലിലിറങ്ങി ഞാറ് നട്ടു. സ്‌കൂൾ വിദ്യാർഥികളെ കൃഷിയിലേക്ക് ആകർഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് ഉൾക്കൊണ്ട് തന്നെ കുരുന്നുകൾ ഞാറ് ഒരുക്കിയും നടീൽ നടത്തിയും കൃഷിയെ അടുത്തറിയാൻ ശ്രമിച്ചു.
മാങ്കുറിശ്ശിയിൽ നടന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കെ.വി വിജയദാസ് എം.എൽ.എ നിര്‍വഹിച്ചു. മാങ്കുറിശ്ശി അറയങ്കുന്ന് പാടശേഖര സമിതിയിൽ വി.സി രാമചന്ദ്രന്‍റെ ഒന്നരയേക്കർ വയലിലാണ് മങ്കര ഹൈസ്കൂളിലെയും മാങ്കുറിശ്ശി യു.പി സ്‌കൂളിലെയും വിദ്യാർഥികളാണ് ഞാറ് നട്ടത്.