ETV Bharat / state

നെല്ല് സംഭരണത്തിൽ ആശങ്ക വേണ്ട; വിഷുവിന് മുമ്പ് കൊയ്‌ത്ത് നടക്കും - എ.കെ. ബാലന്‍

ലോക്ക് ഡൗണ്‍ സാഹചര്യത്തിൽ വാഹനങ്ങള്‍ എത്താത്തതാണ് പ്രധാന പ്രശ്‌നം. ഇതിന് പരിഹാരമായി വാഹനങ്ങൾക്ക് ജില്ലാതിർത്തി കടന്നു വരാനുള്ള സാഹചര്യമൊരുക്കും

നെല്ല് സംഭരണം  വിഷുവിന് മുമ്പ് കൊയ്‌ത്ത്  ലോക്ക് ഡൗണ്‍ കേരളം  paddy storage  എ.കെ. ബാലന്‍  covid latest
നെല്ല്
author img

By

Published : Mar 27, 2020, 5:00 PM IST

പാലക്കാട്: വിഷുവിന് മുമ്പായി ജില്ലയിലെ എല്ലാ പാടങ്ങളിലെയും കൊയ്‌ത്ത് കഴിയുമെന്നും നെല്ല് സംഭരിക്കുമെന്നും മന്ത്രി എ.കെ ബാലൻ. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊയ്‌ത്തും നെല്ല് സംഭരണവും പ്രതിസന്ധിയിലായിരുന്നു. തുടർന്ന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ മന്ത്രിമാരായ എ.കെ. ബാലന്‍, കെ. കൃഷ്‌ണന്‍കുട്ടി എന്നിവർ ചേർന്ന യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

ഏകദേശം 20 ശതമാനം നെല്ല് മാത്രമാണ് പാടങ്ങളില്‍ അവശേഷിക്കുന്നത്. ജില്ലയില്‍ 15 മില്ലുകളാണ് നിലവില്‍ നെല്ലുസംഭരണം നടത്തുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ള 28 മില്ലുകളിലും നെല്ല് സംഭരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ സാഹചര്യത്തിൽ വാഹനങ്ങള്‍ എത്താത്തതാണ് പ്രധാന പ്രശ്‌നം. ഇതിന് പരിഹാരമായി വാഹനങ്ങൾക്ക് ജില്ലാതിർത്തി കടന്നു വരാനുള്ള സാഹചര്യമൊരുക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി ഉറപ്പുനൽകി. കൂടാതെ ജില്ലയിലെ മില്ലുകളുടെ പരമാവധി സംഭരണശേഷി അനുസരിച്ച് നെല്ല് സംഭരിക്കാനുള്ള അനുമതി നല്‍കാനും യോഗത്തില്‍ തീരുമാനമായി. 1,50,000 മെട്രിക് ടണ്‍ നെല്ല് ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷ. 42,000 മെട്രിക് ടണ്‍ നെല്ല് സപ്ലൈകോ സംഭരിച്ചിട്ടുണ്ട്.

കൊയ്ത്ത്, മെതി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റര്‍മാര്‍, ചുമട്ടു തൊഴിലാളികള്‍, ലോഡിങ് നടത്തുന്ന ലോറികളുടെ ഡ്രൈവര്‍മാര്‍, മറ്റു ജില്ലകളിലെ മില്ലുകളിലേക്ക് നെല്ല് കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, വെയിങ് ബ്രിഡ്‌ജ് ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ എത്തിപ്പെടുന്നതിനുള്ള സഞ്ചാര അനുമതിക്ക് നടപടി എടുക്കും.

ഓപ്പറേറ്റര്‍മാര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോയതോടെ ജില്ലയിലെ വിവിധയിടങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കൊയ്ത്ത്, മെതി യന്ത്രങ്ങള്‍ കണ്ടെത്താനും പരിശീലനം ലഭിച്ച ഓപ്പറേറ്റര്‍മാരെ ഉപയോഗിച്ച് ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്‌ടറുടെ നിര്‍ദേശമുണ്ട്. ഓപ്പറേറ്റര്‍മാര്‍ക്ക് സഞ്ചരിക്കാനുള്ള അനുമതിപത്രം അതത് കൃഷി ഓഫീസര്‍മാര്‍ ലഭ്യമാക്കണം. ഇതിനായി ജില്ലയിലെ മുഴുവന്‍ ഡ്രൈവര്‍മാരുടെയും ഓപ്പറേറ്റര്‍മാരുടെയും കണക്ക് അടിയന്തരമായി ശേഖരിക്കും.

നെല്ല് സംഭരിക്കാനും മില്ലുകളിലേക്ക് കയറ്റി അയക്കുന്നതിനുമായി ചുമട്ടു തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നതിന് വിവിധ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തും. മറ്റ് ചുമട്ട്‌ തൊഴിലാളികളുടെ അഭാവത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് പൊലീസ് സംരക്ഷണത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും മന്ത്രിമാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.