ETV Bharat / state

മൃണ്‍മയി ജോഷി ശശാങ്ക് പാലക്കാട് ജില്ലാ കലക്ടറായി ചുമതലയേറ്റു

പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പുതിയ കലക്‌ടർ മൃണ്‍മയി ജോഷി ശശാങ്ക് പറഞ്ഞു.

Mrinmayi Joshi Shashank has been appointed as the District Collector of Palakkad  മൃണ്‍മയി ജോഷി ശശാങ്ക് പാലക്കാട് ജില്ലാ കലക്ടറായി ചുമതലയേറ്റു  പാലക്കാട്:  പാലക്കാട് വാർത്തകൾ  കലക്‌ടർ
മൃണ്‍മയി ജോഷി ശശാങ്ക് പാലക്കാട് ജില്ലാ കലക്ടറായി ചുമതലയേറ്റു
author img

By

Published : Jan 22, 2021, 1:26 AM IST

പാലക്കാട്: പാലക്കാട് ജില്ലയുടെ പുതിയ കലക്ടറായി മൃണ്‍മയി ജോഷി ശശാങ്ക് ചുമതലയേറ്റു. കലക്ടറേറ്റില്‍ എത്തിയ പുതിയ കലക്ടര്‍ക്ക് എ . ഡി. എം. ആര്‍. പി. സുരേഷ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് കലക്ടറുടെ ചേംബറില്‍ എത്തിയ മൃണ്‍മയി ജോഷി ശശാങ്കിന് മുന്‍ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഔദ്യോഗികചുമതല കൈമാറി.

പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി നേതൃത്വം നല്‍കുമെന്നും അട്ടപ്പാടി ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ചുമതല ഏറ്റെടുത്ത ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഉള്‍ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

2013 ല്‍ ഐഎഎസ് ലഭിച്ച മൃണ്‍മയി ജോഷി ശശാങ്ക് മഹാരാഷ്ട്ര സ്വദേശിയാണ്. മുന്‍പ് എറണാകുളം അസി. കലക്ടര്‍, കാസര്‍ഗോഡ് സബ് കലക്ടര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി, ടൂറിസം വകുപ്പ് അഡീ.ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.