പാലക്കാട്: മോട്ടോര്‍ വാഹന ചെക്ക് പോസ്‌റ്റുകളില്‍ നിന്നുള്ള സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനിലും ലഭ്യമാകും. ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം ഓൺലൈനിലേക്ക് മാറുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ആന്‍റണി രാജു വാളയാറിൽ നിർവഹിച്ചു. ഇതിലൂടെ കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകുമെന്നും മന്ത്രി പറഞ്ഞു.
ഇതിന്‍റെ ഭാഗമായി അഞ്ച് ഭാഷയിൽ തയാറാക്കിയ മൊഡ്യൂൾ യൂസർ മാന്വൽ മന്ത്രി പ്രകാശനം ചെയ്‌തു. യൂസർ മാന്വലിൻ്റെ പകർപ്പ് വാഹന ഉടമകളുടെ അറിവിലേക്കായി എല്ലാ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളിലും പ്രദർശിപ്പിക്കാൻ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറുന്നതോടെ പെർമ്മിറ്റ്, ടാക്‌സ് എന്നീ സേവനങ്ങൾക്കായി വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റുകളിൽ കാത്ത് നിൽക്കേണ്ടി വരില്ല. ഈ സേവനങ്ങൾക്ക് ആവശ്യമായ തുകകൾ ഇലക്ട്രോണിക് പേയ്‌മെന്‍റ് വഴി അടക്കാനും സാധിക്കും.