പാലക്കാട്: രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിൽ കൂടുതൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ തുറക്കും. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇതിന് വേണ്ടിയുള്ള സാധ്യതകൾ പരിശോധിക്കാന്‍ ആരംഭിച്ചു.
കഞ്ചിക്കോട് കിൻഫ്ര പാർക്കിലടക്കം കഴിഞ്ഞ ദിവസം സ്ഥലപരിശോധന നടത്തിയിരുന്നു. മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും കിടക്കകളുടെ എണ്ണം വർധിപ്പിക്കും. വരുംദിവസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കൂടുതൽ പേർ എത്തുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.