പാലക്കാട്: ദേശീയതല വൈദഗ്ധ്യ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി പട്ടാമ്പി കൊടുമുണ്ട സ്വദേശി മുഹമ്മദ് സാദിഖ്. ജനുവരിയിൽ ഡൽഹിയിൽ നടന്ന ഇന്ത്യ സ്കില്‍ - 2021ല്‍ ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷൻ വൈദഗ്ധ്യ മത്സരത്തിലാണ് സാദിഖ് സ്വര്‍ണമെഡല്‍ നേടിയത്.
അമ്പതോളം ഇനങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 150 ലേറെ പേര്‍ പങ്കെടുത്ത മത്സരത്തിലാണ് സാദിഖ് സ്വർണ്ണ മെഡൽ നേടിയത്. ഇതോടെ ചൈനയില്‍ നടക്കുന്ന വേള്‍ഡ് സ്കില്‍ മത്സരത്തില്‍ മാറ്റുരയ്ക്കാനുള്ള യോഗ്യതയും സാദിഖിന് ലഭിച്ചു. പട്ടാമ്പി കൊടുമുണ്ട പുത്തൻപീടികയിൽ സൈതലവിയുടെയും ഷരീഫയുടെയും മകനാണ്.
Also Read: പട്ടാമ്പി സി.ജി.എം സ്‌കൂൾ മുറ്റത്ത് നീർമാതളം പൂത്തു
ഇലക്ട്രിക്കൽ വിഷയത്തിൽ ഐ.ടി.ഐ കഴിഞ്ഞ സാദിഖ് നിലവിൽ കൊപ്പം ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനില്‍ താത്കാലിക ജീവനക്കാരനാണ്. കേന്ദ്രസര്‍ക്കാരിന്‍റെ വൈഗ്ധ്യവികസനമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ വൈദഗ്ധ്യവികസന കോര്‍പ്പറേഷനാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ മത്സരം സംഘടിപ്പിക്കുന്നത്.