ETV Bharat / state

ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റ് ശിലാസ്ഥാപനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു

വിപണിയേക്കാള്‍ കുറഞ്ഞവിലയ്ക്ക് ഉപഭോക്താവിന് സാധനങ്ങള്‍ വാങ്ങാൻ സാധിക്കുന്ന വിപണിയൊരുക്കുകയാണ് ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റ്.

author img

By

Published : Feb 18, 2021, 3:04 PM IST

ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റ് ശിലാസ്ഥാപനം  ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റ്  ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി  ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റ്  Minister K Krishnankutty  Global Agri Heritage Market Palakkad  Global Agri Heritage Market  Palakkad
ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റ് ശിലാസ്ഥാപനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു

പാലക്കാട്: പെരുമാട്ടി ഗ്രാമപഞ്ചായത്ത് കമ്പാലത്തറയിലെ അഞ്ചേക്കറില്‍ നിര്‍മിക്കുന്ന ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റിന്‍റെ ശിലാസ്ഥാപനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നതോടെ കര്‍ഷകരുടെ ഏറെ കാലത്തെ ആഗ്രഹമാണ് സഫലമാകുന്നതെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

കർഷകര്‍ക്ക് മാത്രമല്ല തൊഴിലാളികള്‍ക്ക് കൂടി സ്ഥാപനം ഗുണകരമാണ്. കര്‍ഷക ഉത്പന്നങ്ങള്‍ സംസ്‌കരിക്കാനും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും ഇവിടെ സൗകര്യമുണ്ടാകും. പദ്ധതിക്കായി 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. പൂര്‍ണമായും പ്രവര്‍ത്തനമാകുമ്പോള്‍ 100 കോടിയുടെ മൂലധനം പദ്ധതിക്ക് ഉപയോഗിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷികവിളകളുടെ വിപണനം ശക്തിപ്പെടുത്തുകയാണ് മാര്‍ക്കറ്റിന്‍റെ ലക്ഷ്യം. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ഇവിടെ എത്തിച്ചു വില്‍ക്കാനാവും. ഭക്ഷ്യ സംസ്‌കരണ യൂണിറ്റ്, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും പാക്കിങ്ങും, കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കാനുള്ള ഇടം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. വിപണിയേക്കാള്‍ കുറഞ്ഞവിലയ്ക്ക് ഉപഭോക്താവിന് സാധനങ്ങള്‍ വാങ്ങാനാവുന്നതാണ് ഗ്ലോബല്‍ അഗ്രി ഹെറിറ്റേജ് മാര്‍ക്കറ്റ്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.