പാലക്കാട്: 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കോട്ടമൈതാനത്ത് മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി ദേശീയ പതാക ഉയര്‍ത്തി. കൊവിഡ് സാഹചര്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളില്‍ പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലായിരുന്നു.
സംസ്ഥാന സർക്കാർ നടപ്പാക്കിയ നയങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായിരുന്നുവെന്നും കൊവിഡ് കാലത്ത് ഭക്ഷ്യ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾക്ക് ഊന്നൽ നൽകിയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നിയമങ്ങളെയും മന്ത്രി വിമർശിച്ചു.
എ.ആര്‍ പൊലീസ്, കെ.എ.പി, ലോക്കല്‍ പൊലീസ്, എക്സൈസ് സ്റ്റാഫ്, ഹോം ഗാര്‍ഡുകള്‍, ഫോറസ്റ്റ്, എന്‍.സി.സി, എന്നിവരെ ഉള്‍പ്പെടുത്തിയാണ് പരേഡ് നടന്നത്. പരേഡിൻ്റെ ചുമതല എ.ആര്‍. ക്യാമ്പ് അസിസ്റ്റൻ്റ് കമാന്‍ഡര്‍ക്കായിരുന്നു.ജില്ലാ കലക്‌ടര്‍ മൃണ്‍മയി ജോഷി ശശാങ്ക്, ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ്, തുടങ്ങിയവര്‍ പങ്കെടുത്തു.