പാലക്കാട്: കോട മഞ്ഞ് മൂടിയ പശ്ചിമഘട്ട മലനിര, അതിന് സമാന്തരമായി സഞ്ചരിക്കുന്ന ട്രെയിന്‍, വാളയാറില്‍ നിന്നുള്ള മനോഹരമായ ചിത്രം പങ്കിട്ട് കേന്ദ്ര റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷ്. സ്ഥലങ്ങള്‍ക്കപ്പുറം യാത്രയും ആസ്വദിക്കൂ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ട്വിറ്ററില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.
-
Enjoy the journey, not just the destination!
— Darshana Jardosh (@DarshanaJardosh) November 24, 2022 " class="align-text-top noRightClick twitterSection" data="
Palakkad-Coimbatore MEMU 🚞
Walayar Forest, Western Ghats 📍 pic.twitter.com/j1En330nqr
">Enjoy the journey, not just the destination!
— Darshana Jardosh (@DarshanaJardosh) November 24, 2022
Palakkad-Coimbatore MEMU 🚞
Walayar Forest, Western Ghats 📍 pic.twitter.com/j1En330nqrEnjoy the journey, not just the destination!
— Darshana Jardosh (@DarshanaJardosh) November 24, 2022
Palakkad-Coimbatore MEMU 🚞
Walayar Forest, Western Ghats 📍 pic.twitter.com/j1En330nqr
പാലക്കാട് -കോയമ്പത്തൂര്‍ മെമുവാണ് ചിത്രത്തിലെ ട്രെയിന്‍. പാലക്കാട് -കോയമ്പത്തൂര്‍ റെയില്‍വേ പാതയിലെ പ്രധാന ഭാഗമാണ് വാളയാര്‍. അതിമനോഹരമായ യാത്രാനുഭവം സമ്മാനിക്കുന്ന റെയില്‍ പാതയാണ് വാളയാര്‍ വനമേഖല. പച്ചപ്പും വലിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന ചെറു വെള്ളച്ചാട്ടങ്ങളും വാളയാര്‍ വനമേഖലയുടെ പ്രധാന ആകര്‍ഷണമാണ്.
-
Enjoy the beauty of nature with #IndianRailways
— Palakkad Railway Division (@propgt14) February 24, 2022 " class="align-text-top noRightClick twitterSection" data="
View of Western Ghats from Walayar in #Tamilnadu-#Kerala Border.
Photo Courtesy: yoracreationz#PhotoOfTheDay #beautiful #PicOfTheDay pic.twitter.com/aSvVQqxBK6
">Enjoy the beauty of nature with #IndianRailways
— Palakkad Railway Division (@propgt14) February 24, 2022
View of Western Ghats from Walayar in #Tamilnadu-#Kerala Border.
Photo Courtesy: yoracreationz#PhotoOfTheDay #beautiful #PicOfTheDay pic.twitter.com/aSvVQqxBK6Enjoy the beauty of nature with #IndianRailways
— Palakkad Railway Division (@propgt14) February 24, 2022
View of Western Ghats from Walayar in #Tamilnadu-#Kerala Border.
Photo Courtesy: yoracreationz#PhotoOfTheDay #beautiful #PicOfTheDay pic.twitter.com/aSvVQqxBK6
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇവിടുത്തെ കാഴ്‌ചകള്‍ക്ക് മനോഹാരിത വര്‍ധിക്കും. മലനിരകളില്‍ അങ്ങിങ്ങായി തങ്ങിനില്‍ക്കുന്ന കോടമഞ്ഞും തണുത്ത കാറ്റും യാത്രാപ്രേമികള്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിക്കുക. കേന്ദ്ര റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം ഇന്ത്യൻ റെയില്‍വേയും ട്വിറ്ററില്‍ ഷെയർ ചെയ്‌തിട്ടുണ്ട്.
പാലക്കാട് റെയില്‍വേ ഡിവിഷനും മറ്റൊരു ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയോടൊപ്പം പ്രകൃതി ഭംഗി ആസ്വദിക്കൂ, വാളയാറില്‍ നിന്നുള്ള പശ്ചിമഘട്ടത്തിന്‍റെ കാഴ്‌ച എന്ന കുറിപ്പോടെയാണ് പാലക്കാട് റെയില്‍വേ ഡിവിഷന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.