പാലക്കാട്: കിണറിനുള്ളിലേക്ക് കടലാസ് കത്തിച്ച് ഇടുമ്പോൾ തീ പടരുന്ന അസ്വാഭ്വാവിക പ്രതിഭാസം. പാലക്കാട് ജില്ലയിലെ കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിലാണ് ഈ അപൂർവ പ്രതിഭാസം. പ്രദേശത്ത് നടന്ന പ്രാഥമിക പരിശോധനയില്‍ കിണറിനുള്ളിൽ വാതക സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി.
വെള്ളത്തിന്‍റെ സാമ്പിള്‍ എറണാകുളം ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ റീജണല്‍ അനലിറ്റിക്കല്‍ ലാബിൽ പരിശോധിച്ചിരുന്നു. വെള്ളത്തില്‍ ആരോഗ്യത്തിന് ഹാനികരമാകുംവിധം മിനറല്‍ ഓയില്‍ കലര്‍ന്നിട്ടുണ്ടെന്ന പരിശോധനാഫലമാണ് വന്നത്. കിണര്‍ വെള്ളത്തിന് മുകളില്‍ എണ്ണ പരന്ന നിലയില്‍ പാട കെട്ടിയിട്ടുമുണ്ട്. മൂന്ന് മാസത്തിലേറെയായി പെട്രോള്‍ മണം തുടങ്ങിയിട്ട്.
also read: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോഴി വില; ഒരു മാസത്തിനിടെ കൂടിയത് 65 രൂപ
കഴിഞ്ഞ ദിവസം കിണറിൽ പേപ്പര്‍ കത്തിച്ച് ഇട്ടതോടെ ആളിക്കത്തുകയും ചെയ്‌തു. നീലനിറത്തിലാണ് തീ പരക്കുന്നത്. ഇതോടെ ചെടി നനയ്‌ക്കാന്‍ പോലും കഴിയാത്തവിധം വെള്ളം ഉപയോഗശൂന്യമായി. കിണര്‍ വെള്ളം ശരീരത്തിലായാല്‍ ചൊറിച്ചിലുമുണ്ട്.
കിണറുകളിലെ വെള്ളത്തിൽ വാതക സാന്നിധ്യം അടിയന്തരമായി പരിശോധിച്ച് നടപടിയെടുക്കാൻ ജില്ല മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂജല വകുപ്പ് എന്നിവരോട് സ്പീക്കർ എം ബി രാജേഷ് നിർദേശിച്ചു.