ETV Bharat / state

മലമ്പുഴയിൽ അക്വാകൾച്ചർ ട്രെയിനിങ് സെന്‍റർ - ഫിഷറീസ് വകുപ്പ്

കടലോ കായലോ ഇല്ലാതിരുന്നിട്ടും ഉൾനാടൻ മത്സ്യ കൃഷിയിലൂടെ മത്സ്യ ഉൽപാദന രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് പാലക്കാട് ജില്ല നടത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പാലക്കാട്  സുസ്ഥിര മത്സ്യ കൃഷി  ഫിഷറീസ് വകുപ്പ്  മലമ്പുഴയിൽ അക്വാകൾച്ചർ ട്രെയിനിംഗ്
മലമ്പുഴയിൽ അക്വാകൾച്ചർ ട്രെയിനിംഗ് സെന്‍റർ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു
author img

By

Published : Feb 27, 2020, 4:23 PM IST

Updated : Feb 27, 2020, 6:17 PM IST

പാലക്കാട്: സുസ്ഥിര മത്സ്യ കൃഷിക്കും സുരക്ഷിത മത്സ്യബന്ധനത്തിനും പരിശീലനവും സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ മലമ്പുഴയിൽ നിർമ്മിച്ച അക്വാകൾച്ചർ ട്രെയിനിങ് സെന്‍ററിന്‍റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു.

മലമ്പുഴയിൽ അക്വാകൾച്ചർ ട്രെയിനിങ് സെന്‍റർ

ഫിഷറീസ് വകുപ്പാണ് മലമ്പുഴ ഡാമിനോട് ചേർന്ന് ഒരേസമയം 35 പേർക്ക് ഡോർമെറ്ററി സൗകര്യത്തോടുകൂടിയുള്ള ട്രെയിനിങ് സെന്‍റർ നിർമ്മിച്ചത്. മത്സ്യ കർഷകർ, മത്സ്യത്തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവർക്ക് ഇവിടെ നിന്നും പരിശീലനം നേടാൻ സാധിക്കും. കടലോ കായലോ ഇല്ലാതിരുന്നിട്ടും ഉൾനാടൻ മത്സ്യ കൃഷിയിലൂടെ മത്സ്യ ഉൽപാദന രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് പാലക്കാട് ജില്ല നടത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ജില്ലയിലെ വിവിധ റിസർവോയർ സംഘങ്ങൾക്കുള്ള കുട്ടവഞ്ചികളുടെയും ഇലക്ട്രോണിക് ത്രാസ്, ബില്ലിംഗ് മെഷീൻ തുടങ്ങിയവയുടെ വിതരണവും മന്ത്രി നിർവ്വഹിച്ചു.

Last Updated : Feb 27, 2020, 6:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.