ETV Bharat / state

പാലക്കാട് മയക്കുമരുന്ന് വേട്ട; 'ഓപ്പറേഷൻ ഡാഡ്' പിടികൂടിയത് 5.71 ഗ്രാം എംഡിഎംഎ - operation dad MDMA seized

പാലക്കാട് ഡാൻസാഫ് സ്ക്വാഡും പുതുനഗരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

mdma seized in palakkad  പാലക്കാട് മയക്കുമരുന്ന് പിടികൂടി  ഓപ്പറേഷൻ ഡാഡ്  operation dad MDMA seized  എംഡിഎംഎ പിടികൂടി
പാലക്കാട് മയക്കുമരുന്ന് വേട്ട; 'ഓപ്പറേഷൻ ഡാഡ്' പിടികൂടിയത് 5.71 ഗ്രാം എംഡിഎംഎ
author img

By

Published : Feb 1, 2022, 1:41 PM IST

പാലക്കാട്: അതിമാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കാൽ ലക്ഷം രൂപയോളം വിലവരുന്ന 5.71 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പാലക്കാട് ഡാൻസാഫ് സ്ക്വാഡും പുതുനഗരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഒറ്റപ്പാലം തോട്ടക്കര സ്വദേശി ആഷിക്ക് (27) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്‌ച രാത്രി പെരുവെമ്പിലെ അപ്പളം എന്ന സ്ഥലത്ത് കാറിൽ വിൽപനക്കെത്തിയപ്പോഴാണ് പ്രതി പൊലീസ് പിടിയിലായത്. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെട്ടാൽ കാറിൽ കൊണ്ടുപോയി വിൽപന നടത്തുകയാണ് രീതി. ബാംഗ്ലൂരിൽ നിന്നുമാണ് പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംസ്ഥാനമെമ്പാടും ലഹരി മാഫിയക്കെതിരെ നടന്നു വരുന്ന 'മിഷൻ ഡാഡ്' ഓപ്പറേഷൻ്റെ ഭാഗമായാണ് പരിശോധന നടന്നത്. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് ഐപിഎസിൻ്റെ നിർദേശത്തെ തുടർന്ന് പാലക്കാട് നാർകോട്ടിക് സെൽ ഡിവൈ.എസ്‌.പി സി.ഡി ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

Also Read: BUDGET 2022: രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി; പ്രഖ്യാപനവുമായി ധനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.