ETV Bharat / state

കർഷകർക്ക് കൈത്താങ്ങാകാൻ ‘മാത്തൂർ മഷ്റൂം’

കാര്‍ഷിക കുടുംബങ്ങളുടെ ജീവിതനിലവാരവും, സാമ്പത്തിക ഭദ്രതയും മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം

മാത്തൂർ മഷ്റൂം  മാത്തൂര്‍ വില്ലേജ് ഓഫീസ്  കൃഷി വകുപ്പ്  mathur mashroom  mathur mashroom initiative  mathur farmers
മാത്തൂർ മഷ്റൂം
author img

By

Published : Mar 21, 2022, 10:15 AM IST

പാലക്കാട്: കാർഷിക ഗ്രാമമായ മാത്തൂരിൽ ''മാത്തൂര്‍ മഷ്റൂം'' എന്ന പേരില്‍ വേറിട്ട പദ്ധതിയുമായി വില്ലേജ് ഓഫീസറും ജീവനക്കാരും. കൂണ്‍ കൃഷിയിലൂടെ പ്രദേശത്തെ കാര്‍ഷിക കുടുംബങ്ങളുടെ ജീവിതനിലവാരവും, സാമ്പത്തിക ഭദ്രതയും മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്‌ഘാടനത്തിന്‍റെ ഭാഗമായി ആദ്യവില്‍പന കർഷകൻ ശിവദാസനിൽ നിന്നും തണ്ണിരംകാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ രാധാകൃഷ്‌ണന്‍ ഏറ്റുവാങ്ങി.

കൃഷി വകുപ്പിന്‍റെ മലമ്പുഴയിലെ ട്രെയിനിങ് സെന്‍ററില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ട്രെയിനിങ് സെന്‍റര്‍ ഡയറക്‌ടര്‍ എസി ആശാനാഥിന്‍റെ നേതൃത്വത്തില്‍ ഇതുവരെ 150-ഓളം കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

"മാത്തൂര്‍ മഷ്റൂം" പദ്ധതി

കാർഷിക ഗ്രാമമായ മാത്തൂരിൽ കൊയ്ത്തു കഴിഞ്ഞ് ലഭിക്കുന്ന വൈക്കോൽ ആണ് പദ്ധതിയുടെ പ്രധാനഘടകം. ഇങ്ങനെ ലഭിക്കുന്ന വൈക്കോല്‍ പിന്നീട് മണ്ണിര കമ്പോസ്‌റ്റായി ഉപയോഗിക്കും. ഇതില്‍ നിന്നാണ് പദ്ധതിക്കാവശ്യമായ കൂണുകള്‍ ഉത്‌പാദിപ്പിക്കുന്നത്.

ഇങ്ങനെ കര്‍ഷകര്‍ വീടുകളിലും സ്ഥാപനങ്ങളിലും ഉത്പാദിപ്പിക്കുന്ന കൂണുകള്‍ തണ്ണിരംകോട് സഹകരണ ബാങ്ക് ശേഖരിക്കും. ഇതിന് ന്യായമായ വിലയും ബാങ്ക് കര്‍ഷകര്‍ക്ക് കൈമാെറും. നിലവില്‍ 100-ഓളം കര്‍ഷക കുടുംബങ്ങളില്‍ പദ്ധതി പ്രകാരം കൂണ്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. 15 ദിവസത്തിന് ശേഷം ഇതിന്‍റെ വിളവെടുപ്പ് ആരംഭിക്കും.

Also read: യുക്രൈനില്‍ കൊല്ലപ്പെട്ട നവീനിന്‍റെ മൃതദേഹം ബെംഗളുരുവിലെത്തിച്ചു; അന്ത്യോപചാരം അർപ്പിച്ച് കുടുംബാംഗങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.