പാലക്കാട്: പാടൂർ വില്ലേജ് ഓഫിസിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാവശേരി മന്ദംപറമ്പ് സതീഷാണ്(32) മരിച്ചത്. ഞായർ രാവിലെ 7.30നായിരുന്നു അപകടം. പാലക്കാട് ടൗണിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി നോക്കുകയായിരുന്നു സതീഷ്. മണപ്പുള്ളിക്കാവ് വേലയായതിനാൽ അവധിയായിരുന്നു. ഇതേത്തുടർന്ന് പാടൂരിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന് തെറിച്ച സതീഷിന്‍റെ തല ലോറിയിലിടിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സതീഷ് അപകടസ്ഥലത്തു തന്നെ മരിച്ചു. അച്ഛൻ: സ്വാമിനാഥൻ (കാശുക്കുട്ടൻ). അമ്മ: സത്യഭാമ. സഹോദരി: സൗമ്യ.
Also Read: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇനി ഓർമ; പുലർച്ചെ രണ്ടരയോടെ ഖബറടക്കി