ETV Bharat / state

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ്‌ പിടിയിൽ - palakkad news

കോയമ്പത്തൂരിൽ നിന്നും അട്ടപ്പാടി കള്ളമലയിലേക്കാണ് ഇയാൾ മയക്കുമരുന്നു കടത്തിയതെന്നാണ് എക്‌സൈസിന്‍റെ പ്രാഥമിക നിഗമനം.

എംഡിഎംഎയുമായി യുവാവ്‌ പിടിയിൽ  man arrested with the deadly drug MDMA  പാലക്കാട് മയക്കുമരുന്ന്‌ പിടിച്ച വാർത്ത  മയക്ക്‌ മരുന്നുമായി യുവാവ്‌ അറസ്റ്റിലായ വാർത്ത  കേരള വാർത്ത  palakkad news  kerala news
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ്‌ പിടിയിൽ
author img

By

Published : Jan 13, 2021, 9:45 PM IST

പാലക്കാട്‌: വാളയാറിൽ വീണ്ടും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ്‌ പിടിയിൽ. മണ്ണാർക്കാട് കള്ളമല പൂങ്കുളത് സുഭാഷിന്‍റെ മകൻ നന്ദുവിനെ (22) ആണ് അറസ്റ്റ്‌ ചെയ്തത്. പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ്‌ അസിസ്റ്റന്‍റ്‌ കമ്മീഷണർ സ്‌ക്വാഡും പാലക്കാട്‌ ആന്‍റി നർക്കോട്ടിക്‌സ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ്‌ ഇയാൾ പിടിയിലായത്‌. കോയമ്പത്തൂരിൽ നിന്നും അട്ടപ്പാടി കള്ളമലയിലേക്കാണ് മയക്കുമരുന്നു കടത്തിയതെന്നാണ് എക്‌സൈസിന്‍റെ പ്രാഥമിക നിഗമനം.

യുവാക്കൾകിടയിൽ ന്യൂജൻ മയക്കുമരുന്നായാണ് എംഡിഎംഎ അറിയപ്പെടുന്നത്. ഈ മയക്കുമരുന്നു കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ പോലും വളരെ കൂടുതൽ സമയം ഉന്മാദ അവസ്ഥയിൽ എത്തുമെന്നതിനാൽ, ന്യൂജെൻ ലഹരി ഉപഭോക്താക്കൾക്കിടയിൽ എംഡിഎംഎക്ക് വൻ സ്വീകാര്യതയാണുള്ളതെന്നും പാലക്കാട്‌ ഡെപ്യൂട്ടി കമ്മീഷണർ ഷാജി എസ് രാജൻ പറഞ്ഞു. പാലക്കാട്‌ എഇസി സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രശോഭ് കെ എസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.