ETV Bharat / state

ലോറിയിൽ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചവരെ പിടികൂടി - അതിർത്തി കടക്കാൻ ശ്രമിച്ചു

തമിഴ്‌നാട്ടിൽ നിന്നും മലപ്പുറം പുത്തനത്താണിയിലേക്ക് പച്ചക്കറിയുമായി വന്ന ലോറി തിരിച്ചുപോവുന്നതിനിടെ പുത്തനത്താണിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികൾ ലോറിയിൽ കയറി തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു

KLC10027-LOCK DOWN VIOLATION  ലോറി  തമിഴ്‌നാട്ടിലേക്ക്  പിടികൂടി  മലപ്പുറം പുത്തനത്താണി  പച്ചക്കറി  പാലക്കാട്  പട്ടാമ്പി പൊലീസ്  അതിർത്തി കടക്കാൻ ശ്രമിച്ചു  3 തൊഴിലാളി
ലോറിയിൽ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചവരെ പിടികൂടി
author img

By

Published : Apr 8, 2020, 10:16 AM IST

പാലക്കാട്: ലോറിയിൽ ഒളിച്ചിരുന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച 3 തൊഴിലാളികളെ പട്ടാമ്പി പൊലീസ് പിടികൂടി. പുത്തനത്താണിയിൽ നിന്നും വന്ന ലോറിയിലാണ് തമിഴ്‌നാട് സ്വദേശികൾ അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇവരെ പുത്തനത്താണിയിലേക്ക് തന്നെ തിരിച്ചയച്ചു.

ലോറിയിൽ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചവരെ പിടികൂടി

തമിഴ്‌നാട്ടിൽ നിന്നും പുത്തനത്താണിയിലേക്ക് പച്ചക്കറിയുമായി വന്ന ലോറി തിരിച്ചുപോവുന്നതിനിടെ തമിഴ്‌നാട് സ്വദേശികൾ ലോറിയിൽ കയറി തമിഴ്‌നാട്ടിലേക്ക് കടക്കാനാൻ ശ്രമിക്കുകയായിരുന്നു. സർക്കിൾ ഇൻസ്‌പെക്‌ടർ വിജയകുമാറിൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമമാണെന്ന് അറിഞ്ഞത്. പിന്നീട് ഇവരെ അതേ ലോറിയിൽ തന്നെ പുത്തനത്താണിയിലേക്ക് തിരിച്ചയച്ചു.

കഴിഞ്ഞ ദിവസം ചങ്ങരംകുളം പ്രദേശത്ത് ലോറിയിൽ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച 21പേരെ പാലക്കാട് വെച്ച് പൊലീസ് പിടിക്കുകയും അവരെ ചങ്ങരംകുളത്തേക്ക് തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.