പാലക്കാട്: വാളയാര്‍, ഗോപാലപുരം ചെക്പോസ്റ്റുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 5800 രൂപ പിടികൂടി. വാളയാറില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍റെ സോക്സിനകത്ത് ഒളിപ്പിച്ച 5500 രൂപ സംഘം കണ്ടെത്തി.
അതേസമയം ഗോപാലപുരത്ത് നടത്തിയ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥന്‍ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ 350 രൂപയും സംഘം കണ്ടെടുത്തു. ചെക്ക്പോസ്റ്റുകളില്‍ ചരക്ക് ലോറികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്ന് ലോറി ജീവനക്കാരും ഉടമകളും വിജിലൻസ് ഡയറക്ടർ എം ആർ അജിത്കുമാറിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പരിശോധന. ചെക്പോസ്റ്റുകളിലെ പണപിരിവ് ചരക്ക് ഗതാഗത മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.
രണ്ടിടങ്ങളിലും ചുമതലക്കാരായ മോട്ടോര്‍ വാഹന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ ഉണ്ടായിരുന്നില്ലെന്നും ഇവരുടെ അവധി രേഖപ്പെടുത്തിയിരുന്നില്ലെന്നും വിജിലന്‍സ് പറഞ്ഞു. വെള്ളിയാഴ്‌ച വൈകിട്ട് മൂന്ന് മണിയ്ക്ക് ആരംഭിച്ച പരിശോധന ആറ് മണി വരെ നീണ്ടു. ചെക്ക്പോസ്റ്റുകളില്‍ വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂറിലധികം ലോറി ജീവനക്കാര്‍ക്കൊപ്പം നിന്ന് നിരീക്ഷണം നടത്തിയതിന് ശേഷമാണ് പരിശോധന നടത്തിയത്.
പരിശോധന റിപ്പോര്‍ട്ട് വകുപ്പ് മേധാവിക്ക് കൈമാറുമെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ഡിവൈഎസ്‌പി എം ഗംഗാധരൻ പറഞ്ഞു
also read:കൂളിമാട് കടവ് പാലത്തില്‍ പരിശോധന നടത്താന്‍ പൊതുമരാമത്ത് വിഭാഗം വിജിലന്‍സ്