പാലക്കാട്: സാമൂഹ മാധ്യമങ്ങളിൽ അപവാദം പ്രചാരണത്തെ തുടര്‍ന്ന് അട്ടപ്പാടി ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്‍റെ സഹോദരി പൊലീസിൽ പരാതി നൽകി. മധുവിന്‍റെ സഹോദരി സരസുവാണ് അഗളി സ്റ്റേഷനിൽ പരാതി നൽകിയത്. തപാലിലാണ് ചൊവ്വാഴ്ച പരാതി അയച്ചത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് പാലക്കാട് സൈബർ സെല്ലിന് കൈമാറുമെന്ന് അഗളി പൊലീസ് പറഞ്ഞു.
ALSO READ: അമ്പലമുക്ക് കൊലക്കേസ് : രാജേന്ദ്രനുമായി പൊലീസ് വീണ്ടും തമിഴ്‌നാട്ടില്‍, വെറും കൈയോടെ മടക്കം