പാലക്കാട്: വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കുന്നതിനായി കുടുംബത്തിന് എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കുമെന്ന് കേരള പുലയർ മഹാസഭ. മികച്ച അഭിഭാഷകരെക്കൊണ്ട് തന്നെ കേസ് നടത്തും. സിബിഐ അന്വേഷണം വരുന്ന ഘട്ടത്തിൽ കുടുംബത്തിലെ ആരെങ്കിലും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടാൽ അവരെ സംരക്ഷിക്കില്ലെന്നും കെപിഎംസ് ഭാരവാഹികൾ പറഞ്ഞു.
വാളയാർ പോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ സമൂഹത്തിന്റെ ജാഗ്രതയും പിന്തുണയും ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം 18ന് പാലക്കാട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും കെപിഎംഎസ് അറിയിച്ചു.