ETV Bharat / state

'നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്' ; ഡോക്‌ടര്‍മാരെ അധിക്ഷേപിച്ച് കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി

ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയുടെ പരാമര്‍ശം വലിയ വിവാദത്തിലായത്

kongad mla MLAs remarks against doctors  kongad mla MLAs remarks  remarks against doctors trigger a row in Kerala  ഡോക്‌ടര്‍മാരെ അധിക്ഷേപിച്ച് കോങ്ങാട് എംഎല്‍എ  കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയുടെ പരാമര്‍ശം  കോങ്ങാട് എംഎല്‍എ
കോങ്ങാട് എംഎല്‍എ
author img

By

Published : May 12, 2023, 4:22 PM IST

Updated : May 13, 2023, 3:45 PM IST

വിശദീകരണവുമായി എംഎല്‍എ

പാലക്കാട് : ഡോക്‌ടര്‍മാര്‍ക്കെതിരായ, കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയുടെ പരാമര്‍ശം വിവാദത്തില്‍. നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. ഭര്‍ത്താവിന് ചികിത്സ തേടിയെത്തിയ സമയത്താണ് എംഎല്‍എയുടെ ഈ പരാമര്‍ശം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പരാമര്‍ശം വിവാദത്തിലായത്.

ALSO READ | ജോലിക്കിടെ വനിത ഡോക്‌ടറെ കുത്തിക്കൊന്നു; ആക്രമിച്ചത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി

എംഎല്‍എയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിഷേധവുമായി പാലക്കാട് ജില്ല ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ രംഗത്തെത്തി. ഇന്നലെ (മെയ്‌ 11) രാത്രിയാണ് എംഎല്‍എ, പനി ബാധിതനായ ഭര്‍ത്താവിനെയും കൊണ്ട് ആശുപത്രിയില്‍ എത്തിയത്. ഈ സമയത്താണ് എംഎല്‍എ മോശമായി പെരുമാറിയതെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. തെര്‍മോമീറ്റര്‍ ഉപയോഗിക്കാതെയാണ് ഡോക്‌ടര്‍ പരിശോധിച്ചതെന്ന് പറഞ്ഞാണ് എംഎല്‍എ കയര്‍ത്ത് സംസാരിച്ചത്. കൈകൊണ്ട് തൊട്ടുനോക്കിയായിരുന്നു ഡോക്‌ടര്‍ മരുന്ന് കുറിച്ചത്.

ALSO READ | സന്ദീപ് ലഹരിക്ക് അടിമ, സ്ഥിരം പ്രശ്‌നക്കാരൻ; ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്

പരാതി നല്‍കി കെജിഎംഒഎ : വന്ദന ദാസിന്‍റെ കൊലപാതകത്തിൽ ആരോഗ്യ പ്രവർത്തകര്‍ വലിയ ദുഃഖത്തിലാണ്, ഈ സമയത്താണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും അധിക്ഷേപ പരാമർശമെന്ന് ഈ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ പറയുന്നു. ഇത് തങ്ങള്‍ക്ക് വലിയ വേദനയുണ്ടാക്കിയെന്നും ഇവര്‍ പറഞ്ഞു. എംഎൽഎയുടെ അധിക്ഷേപത്തിനെതിരെ ആരോഗ്യമന്ത്രിക്കും യൂണിയനുകള്‍ക്കും സര്‍ക്കാര്‍ ഡോക്‌ടർമാരുടെ സംഘടനായ കെജിഎംഒഎ പരാതി നൽകി.

Last Updated : May 13, 2023, 3:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.