പാലക്കാട്: ലോക്‌ഡൗൺ ലംഘനം തടയുന്ന പൊലീസുകാർക്ക് കത്തുന്ന വെയിലിനെ പ്രതിരോധിക്കാൻ കുടകൾ നൽകി ഫോട്ടോഗ്രാഫർമാർ. പട്ടാമ്പി ടൗണിൽ കനത്ത ചൂടിൽ പരിശോധന നടത്തുന്ന പൊലീസുകർക്കാണ് കുടകളും ഭക്ഷണവും നൽകിയത്.
രാത്രിയും പകലും നോക്കാതെ കർമനിരതരാവുകയാണ് പൊലീസുകാർ. ഈ സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധത്തിനൊപ്പം കത്തുന്ന വെയിലിനെ പ്രതിരോധിക്കാൻ സഹായവുമായി എകെപിഎ പ്രവർത്തകർ എത്തിയത്. ചൂട് 40 ഡിഗ്രിയിൽ എത്തി നിൽക്കുമ്പോൾ കുട ലഭിച്ചത് പൊലീസുകാർക്കും ആശ്വാസമായി.