ETV Bharat / state

കുടിവെള്ളവും ഗതാഗത സൗകര്യവുമില്ലാതെ പാലക്കാട് മൂടികൂറിലെ 22 കുടുംബങ്ങൾ - അയിലൂർ

ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ മാറിമാറി വന്നെങ്കിലും ഈ ഭാഗത്തേക്ക് പാത എന്ന പദ്ധതി മാത്രം നടപ്പിലായില്ല . സ്വകാര്യ വ്യക്തി ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാകാത്തതാണ് പ്രധാനകാരണം.

ഫയൽചിത്രം
author img

By

Published : Feb 2, 2019, 7:26 PM IST

വാഹന സൗകര്യമുള്ള നല്ല റോഡില്ലാത്തതിനാൽ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ് പാലക്കാട് മുടികൂറിലെ 22 കുടുംബങ്ങൾ. പ്രധാന പാതയിലേക്ക് എത്താൻ ഇവിടെയുള്ളവർക്ക് ഒറ്റയടി പാടവരമ്പിലൂടെ 150 മീറ്ററോളം സഞ്ചരിക്കണം. പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്.

ആലത്തൂരിലെ അയിലൂർ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡായ മുടികൂറിലെ കുടുംബങ്ങളുടെ ജീവിതം തീർത്തും ഒറ്റപ്പെട്ട ദീപുകളുടേതിന് സമാനമാണ്. ഇവിടെയുള്ള രോഗികളെയും ഗർഭിണികളെയും സ്ട്രെച്ചറിൽ ചുമന്നുകൊണ്ടാണ് ആശുപത്രികളിൽ എത്തിക്കുന്നത്. മഴക്കാലത്ത് പാടത്ത് വെള്ളക്കെട്ടാകുന്നതിനാൽ വീടിനുള്ളിൽ തന്നെയിരിക്കേണ്ട അവസ്ഥ കൂടിയാണിവർക്ക്. വാഹന സൗകര്യമുള്ള റോഡ് വേണമെന്ന ഇവരുടെ ആവശ്യത്തിന് 60 വർഷത്തിൽ കൂടുതൽ പഴക്കവുമുണ്ട് .

Mudikoor

undefined

സ്വകാര്യ വ്യക്തി ഭൂമി വിട്ടുനൽകാൻ തയ്യാറാകാത്തതാണ് റോഡ് നിർമാണത്തിന് പ്രധാന തടസമാകുന്നത്. റോഡിനായി പ്രതിഷേധമറിയിച്ച നാട്ടുകാർക്കെതിരെ ഇയാൾ വ്യാജ കേസുകൾ നൽകിയിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കിണർ നിർമ്മാണം ആരംഭിച്ചെങ്കിലും മഴക്കാലത്ത് മണ്ണിടിഞ്ഞ് നിർമ്മാണം തടസ്സപ്പെടുകയായിരുന്നു. എന്നാൽ ഒരു വർഷത്തിലധികമായി കിണറിന്‍റെ നിർമ്മാണം പൂർത്തീകരിക്കാനോ വീടുകളിൽ കുടിവെള്ളമെത്തിക്കാനോ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

Intro: വാഹന സൗകര്യമുള്ള നല്ല റോഡില്ലാത്തതിനാൽ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ് പാലക്കാട് മൂടികൂറിലെ 22 കുടുംബങ്ങൾ പ്രധാന പാതയിലേക്ക് എത്താൻ ഇവർക്ക് ഒറ്റയടി പാടവരമ്പിലൂടെ 150 മീറ്ററോളം സഞ്ചരിക്കണം പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്

Body:ആലത്തൂരിലെ അയിലൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡായ മുടികൂറിലെ 22 കുടുംബങ്ങളുടെ ജീവിതം തീർത്തും ഒറ്റപ്പെട്ട ദീപുകളുടെതിന് സമാനമാണ് വീടുകളിൽനിന്ന് പുറംലോകത്ത് എത്തണമെങ്കിൽ ഒറ്റയടി പാടവരമ്പിലൂടെ 150 മീറ്റർ പിന്നിടണം. രോഗികളെയും ഗർഭിണികളെയും ഇത്രയും ദൂരം സ്ട്രെച്ചറിൽ ചുമന്നുകൊണ്ടാണ് ആശുപത്രിയിലെത്തിക്കുന്നത്. മഴക്കാലത്ത് പാടത്ത് വെള്ളക്കെട്ട് ആകുന്നതിനാൽ വീടിനുള്ളിൽ തന്നെ ഇരിക്കേണ്ടിവരും ഇവർക്ക്. വാഹന സൗകര്യമുള്ള റോഡ് വേണമെന്ന ഇവരുടെ ആവശ്യത്തിന് 60 വർഷത്തിൽ കൂടുതൽ പഴക്കമുണ്ട് .

ബൈറ്റ് 1വേലായുധൻ പ്രദേശവാസി (old man)

ഗ്രാമ പഞ്ചായത്ത് ഭരണസമിതികൾ മാറിമാറി വന്നെങ്കിലും ഈ ഭാഗത്തേക്ക് പാത എന്ന പദ്ധതി മാത്രം നടപ്പിലായില്ല . സ്വകാര്യവ്യക്തി ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാകാത്തതാണ് പ്രധാനകാരണം . റോഡിനായി പ്രതിഷേധം അറിയിച്ച നാട്ടുകാർക്കെതിരെ സ്വകാര്യവ്യക്തി വ്യാജ കേസുകൾ നൽകിയിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു

ബൈറ്റ് 2 മണികണ്ഠൻ

പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്. പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കിണർ കുഴിച്ചെങ്കിലും മഴക്കാലത്ത് മണ്ണിടിഞ്ഞ് നിർമ്മാണം തടസ്സപ്പെട്ടു .ഒരുവർഷത്തിലധികമായി കിണർ പൂർത്തീകരിക്കാനും വീടുകളിൽ കുടിവെള്ളം എത്തിക്കാനോ അധികൃതർ നടപടിയെടുക്കുന്നില്ല

ബൈറ്റ് 3 ചെല്ല

ഗ്രാമ പ്രദേശമാണെങ്കിലും നല്ല റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മൂടികൂറ പഞ്ചായത്തിലുണ്ട്. എന്നാൽ ഈ പറഞ്ഞ സൗകര്യങ്ങളൊന്നും ഇവിടത്തെ 22 കുടുംബങ്ങൾക്ക് മാത്രമില്ല.

Conclusion:അക്ഷയ കെ പി etv ഭാരത് പാലക്കാട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.