ETV Bharat / state

മാലിന്യം നിറഞ്ഞ് കല്‍പ്പാത്തി പുഴ; കണ്ണടച്ച് അധികൃതര്‍ - കൽപ്പാത്തി പുഴ

പ്ലാസ്റ്റിക് മാലിന്യങ്ങളും മനുഷ്യ വിസര്‍ജ്യങ്ങളും കൊണ്ട് പുഴ മലിനമായി. അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ലെന്ന് നാട്ടുക്കാര്‍ ആരോപിക്കുന്നു

മലിനമായി കൽപ്പാത്തി പുഴ
author img

By

Published : Mar 25, 2019, 2:24 PM IST

ഭാരതപ്പുഴയുടെ പോഷക നദിയായ കല്‍പ്പാത്തി പുഴയില്‍ മാലിന്യം അടിഞ്ഞു കൂടുന്നു. പുഴ നാശത്തിന്‍റെ വക്കിലെത്തിയിട്ടുംഅധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുക്കാര്‍ ആരോപിക്കുന്നു. മനുഷ്യ വിസര്‍ജ്യവും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് പുഴയിലും പരിസര പ്രദേശങ്ങളിലും. സമീപത്തെ ക്ഷേത്രത്തോട് ചേര്‍ന്ന് പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശുചിമുറിയുണ്ടെങ്കിലും ഇവ പൊതുജനങ്ങള്‍ ഉപയോഗിക്കാറില്ല.

രഥോത്സവ സമയത്ത് മാത്രമാണ് അധികൃതര്‍ പുഴ വൃത്തിയാക്കുന്നത്. ഇതാകട്ടെ കളകള്‍ പറിച്ചു കളയുന്നതില്‍ മാത്രം ഒതുങ്ങുന്നു. പ്രളയത്തില്‍ അടിഞ്ഞ മാലിന്യം പോലും നീക്കം ചെയ്തിട്ടില്ല. പുഴയോട് ചേര്‍ന്നുള്ള പാര്‍ക്കിന്‍റെ സ്ഥിതിയും ഇത് തന്നെ. കാവല്‍ക്കാരന്‍ ഇല്ലാത്തതിനാല്‍ ഇരുട്ടായാല്‍ സാമൂഹിക വിരുദ്ധരുടെ താവളമാണ് പുഴയെന്നുംആരോപണമുണ്ട്.

Intro:Body:

ഭാരതപ്പുഴയുടെ പ്രധാന പോഷകനദിയായ കൽപ്പാത്തി പുഴയുടെ അവസ്ഥ ദയനീയം. മനുഷ്യ വിസർജ്യം ഉൾപ്പെടെ പ്ലാസ്റ്റിക് ഖരമാലിന്യങ്ങൾ പുഴയോരത്ത് ദിവസേന അടിഞ്ഞുകൂടുന്നത് ഒരു കണക്കുമില്ലാതെ. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം ആണെന്നാണ് നാട്ടുകാരുടെ ആരോപണം.

Body:ഒരുകാലത്ത് പ്രതാപത്തോടെ ഒഴുകിയിരുന്ന കൽപ്പാത്തി പുഴയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയ ഞങ്ങളുടെ ക്യാമറ കണ്ടിട്ടും പുഴയിലേക്ക് മാലിന്യം തള്ളുന്നതിൽ നിന്ന് ആളുകൾ പിന്നോട്ടില്ല

 ഹോൾഡ് 

രഥോത്സവ കാലത്ത് മാത്രമാണ് പുഴ വൃത്തിയാക്കാൻ നഗരസഭ തയ്യാറാവുന്നത്. വൃത്തിയാക്കൽ എന്നാൽ പുഴയോരത്തെ കളകൾ മാത്രം പിഴുതു മാറ്റും .പ്ലാസ്റ്റിക് ഖരമാലിന്യങ്ങൾ അവിടെത്തന്നെ കിടക്കും. പത്തുവർഷങ്ങൾക്ക് അധികമായി ഇതുതന്നെയാണ് നഗരസഭ ചെയ്യുന്നത് .15 വർഷം മുമ്പ് പുഴയോരം നവീകരിച്ചു പൊതുജനങ്ങൾക്ക് ആയി പാർക്ക് തുറന്നുകൊടുത്തു .ലക്ഷങ്ങൾ മുടക്കി ചെയ്ത പദ്ധതിയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ.

 ഹോൾഡ് 

ഇത്തവണത്തെ പ്രളയത്തിൽ അടിഞ്ഞ വൻമരങ്ങളും മാലിന്യവും ഇപ്പോഴും പുഴയിലുണ്ട്. കൂടാതെ ഭക്ഷണാവശിഷ്ടങ്ങളും സമീപത്തെ ഫ്ലാറ്റുകളിൽ നിന്നുള്ള മലിനജലവും ഒഴുക്കിവിടുന്നത് പുഴയിലേക്കാണ്. മേൽനോട്ടക്കാർ ഇല്ലാത്തതിനാൽ ഇവിടെ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണ്. രാത്രിയായാൽ മദ്യപാനികളുടെ സങ്കേതമാണ് പുഴയോരം എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

 ബൈറ്റ് 1 രാമനാഥൻ

പുഴയിൽ ഉയർന്നുനിൽക്കുന്ന  പാറക്കൂട്ടങ്ങളിൽ മനുഷ്യവിസർജ്യം ആണ് മറ്റൊരു പ്രശ്നം. സമീപത്തുള്ള വിശാലാക്ഷി സമേത ക്ഷേത്രത്തിൻറെ മേൽനോട്ടത്തിൽ പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നുണ്ടെങ്കിലും ഈ സൗകര്യം ഉപയോഗപ്പെടുത്താതെ പലരും പുഴയിലാണ് വിസർജിക്കുന്നത്.

ബൈറ്റ് 2 കൃഷ്ണൻ

പുഴയിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ രാത്രികാല സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് നഗരസഭ വാദിക്കുന്നുണ്ടെങ്കിലും ഇല്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ പുഴ മാലിന്യമുക്തമാക്കാൻ എത്രയും വേഗം അധികൃതർ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.