ETV Bharat / state

കോച്ചി ഇനി ഒറ്റയ്ക്കല്ല: പൊലീസിന്‍റെ സ്നേഹസമ്മാനത്തിന് ആയിരം സല്യൂട്ട് - palakkad local news

കോച്ചിക്ക് അപ്രതീക്ഷത സമ്മാനമായി റേഡിയോ സമ്മാനിച്ച് കൊപ്പം ജനമൈത്രി പൊലീസ് ഈ ക്രിസ്‌മസ് ദിനത്തില്‍ സ്നേഹത്തിന്‍റെ പ്രതിരൂപമായി.

janamaithri police surprices older ladie with a radio  ക്രിസ്‌മസ് സമ്മാനമായി റേഡിയോ  കോച്ചിക്കിത് ഇരട്ടി മധുരം  പാലക്കാട്  palakkad local news  പാലക്കാട് പ്രാദേശിക വാര്‍ത്തകള്‍
ക്രിസ്‌മസ് സമ്മാനമായി റേഡിയോ; കോച്ചിക്കിത് ഇരട്ടി മധുരം
author img

By

Published : Dec 25, 2020, 5:50 PM IST

Updated : Dec 25, 2020, 7:50 PM IST

പാലക്കാട്: ക്രിസ്‌മസ് അങ്ങനെയാണ്, അപ്രതീക്ഷിതമായി ലഭിക്കുന്ന സ്നേഹസമ്മാനങ്ങൾ ചിലരുടെ ജീവിതത്തില്‍ പ്രത്യാശയും സന്തോഷവും നിറയ്ക്കും. ഭര്‍ത്താവ് മരിച്ചതോടെ തനിച്ചായ പട്ടാമ്പി കൊപ്പം സ്വദേശി കോച്ചിയെന്ന വൃദ്ധയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു റേഡിയോ. കോച്ചിക്ക് അപ്രതീക്ഷത സമ്മാനമായി റേഡിയോ സമ്മാനിച്ച് കൊപ്പം ജനമൈത്രി പൊലീസ് ഈ ക്രിസ്‌മസ് ദിനത്തില്‍ സ്നേഹത്തിന്‍റെ പ്രതിരൂപമായി.

കടുത്ത റേഡിയോ കമ്പക്കാരിയായിരുന്നു കോച്ചി. കൊപ്പം ജനമൈത്രി പൊലീസിന്‍റെ ഗൃഹ സന്ദർശന വേളയിലാണ് കോച്ചിയുടെ റേഡിയോ കമ്പം അറിഞ്ഞത്. ഉടൻ എസ്ഐയുമായി ബന്ധപ്പെട്ട് റേഡിയോ സംഘടിപ്പിച്ച് നൽകുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച റേഡിയോ കോച്ചിക്ക് തന്‍റെ ഭർത്താവിന്‍റെ ഓർമകളിലേക്കുള്ള യാത്ര കൂടിയായി. റേഡിയോ കമ്പക്കാരായ ഇരുവരും ഒരുമിച്ചിരുന്ന് പരിപാടികള്‍ ആസ്വദിക്കുമായിരുന്നു. പിന്നീട് കേടുവന്ന റേഡിയോക്ക് പകരം പുതിയത് തരപ്പെട്ടുമില്ല. ഒറ്റപ്പെടലിന്‍റെ വേദനയില്ലാതെ ഭർത്താവിന്‍റെ ഓർമകളില്‍ ജീവിക്കാനുള്ള അവസരമാണ് ജനമൈത്രി ബീറ്റ് ഓഫീസറുടെ ഇടപെടലിലൂടെ കോച്ചിക്ക് കൈവന്നത്.

കോച്ചി ഇനി ഒറ്റയ്ക്കല്ല: പൊലീസിന്‍റെ സ്നേഹസമ്മാനത്തിന് ആയിരം സല്യൂട്ട്

Last Updated : Dec 25, 2020, 7:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.