ETV Bharat / state

കൊവിഡ് പരിശോധനയ്ക്ക് 1300 രൂപ! തീവെട്ടിക്കൊള്ളയുമായി സ്വകാര്യ ലാബുകള്‍ - ആര്‍‌ടിപിസിആര്‍ പരിശോധന നിരക്ക്

ആർടിപിസിആർ പരിശോധനയ്ക്ക് 500, വീട്ടിലെത്തി സ്രവം എടുക്കുന്നതിന് പിപിഇ കിറ്റ്, മാസ്‌ക്, ഗ്ലൗസ് എന്നിവയുടെ ചെലവിന് 300 എന്നിങ്ങനെ 800 രൂപ ഈടാക്കാമെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ മറ്റ്‌ ചില പേരുകൾ പറഞ്ഞ്‌ 500 രൂപ കൂടി അധികം ഈടാക്കുകയാണ്‌ സ്വകാര്യ ലാബുകൾ.

high price for home rtpcr tests for private labs  സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധന  ആര്‍‌ടിപിസിആര്‍ പരിശോധന നിരക്ക്  price for home rtpcr tests
സ്വകാര്യ ലാബുകളുടെ തീവെട്ടിക്കൊള്ള; വീട്ടിലെത്തി ആര്‍‌ടിപിസിആര്‍ പരിശോധനയ്‌ക്ക്‌ ഈടാക്കുന്നത് 1300 രൂപ
author img

By

Published : Jan 28, 2022, 5:08 PM IST

പാലക്കാട്: കൊവിഡ് പരിശോധനയിൽ തീവെട്ടി കൊള്ളയുമായി സ്വകാര്യ ലാബുകൾ. കൊവിഡ് കേസുകൾ ഉയരുകയും പരിശോധനാഫലം വരാൻ താമസം നേരിടുകയും ചെയ്‌തതോടെയാണ് വലിയ ഫീസ് ഈടാക്കി സ്വകാര്യ ലാബുകൾ ജനങ്ങളെ കൊള്ളയടിക്കുന്നത്. വീട്ടിലെത്തി ആർടിപിസിആർ ടെസ്റ്റ് നടത്താൻ 1300 രൂപയാണ് പാലക്കാട് നഗരത്തിലെ ഒരു സ്വകാര്യ ലാബ് വാങ്ങുന്നത്.

ആർടിപിസിആർ പരിശോധനയ്ക്ക് 500, വീട്ടിലെത്തി സ്രവം എടുക്കുന്നതിന് പിപിഇ കിറ്റ്, മാസ്‌ക്, ഗ്ലൗസ് എന്നിവയുടെ ചെലവിന് 300 എന്നിങ്ങനെ 800 രൂപ ഈടാക്കാമെന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ മറ്റ്‌ ചില പേരുകൾ പറഞ്ഞ്‌ 500 രൂപ കൂടി അധികം ഈടാക്കുകയാണ്‌ സ്വകാര്യ ലാബുകൾ. വീടുകളിലെത്തി സ്രവം പരിശോധനയ്ക്ക് എടുത്ത ശേഷമാണ് അധികമായി വരുന്ന 500 രൂപയെ കുറിച്ച് ലാബുകാർ പറയുന്നത്.

ലാബുകളിൽ നേരിട്ടെത്തി സ്രവം നൽകാൻ കഴിയാത്തവരാണ് വീടുകളിലേക്ക് ലാബുകാരെ വിളിക്കുന്നത്. കൂട്ടത്തോടെ നിരീക്ഷണത്തിലിരിക്കുന്ന പല വീട്ടുകാരും അധികമായി വാങ്ങുന്ന തുകയിൽ തർക്കിക്കാനും നിൽക്കാറില്ല. ഇതും ലാബുകാരുടെ കൊള്ളയ്ക്ക് പ്രോത്സാഹനമാകുന്നു. ചില വീടുകളിൽ ഒന്നിൽ കുടുതൽ പേരുടെ സ്രവം പിരിശോധനയ്‌ക്ക്‌ എടുക്കേണ്ടി വരുമ്പോഴും അധിക തുക നൽകണം.

കൊവി‍ഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ സാധാരണക്കാരെ സാമ്പത്തികമായി തകർക്കുന്നതാണ്‌ സ്വകാര്യ ലാബുകാരുടെ നടപടി. മൂന്നാം തരംഗത്തിൽ കൊവിഡ് പരിശോധന നടത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും ആർടിപിസിആർ പരിശോധനയാണ് നടത്തുന്നത്. പാലക്കാട് മെഡിക്കൽ കോളജിലടക്കം സർക്കാർ സൗജന്യമായി പരിശോധന നടത്തുന്നുണ്ട്. എന്നാൽ ആളുകളുടെ എണ്ണം കൂടിയതിനാൽ ഫലം വരാൻ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇതോടെയാണ് സ്വകാര്യ ലാബുകളെ കൂടുതലായി ആശ്രയിക്കാൻ ജനങ്ങൾ നിർബന്ധിതരായത്‌.

Also Read: ഫോൺ കൈമാറുന്നതിൽ ആശങ്കയെന്തിനെന്ന് കോടതി; വാദം നാളത്തേക്ക് മാറ്റി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.