ETV Bharat / state

പാലക്കാട് ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും - palakkad

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മീങ്കര ഡാമിന്‍റെ ഷട്ടറുകൾ രണ്ട് സെന്‍റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും
author img

By

Published : Oct 22, 2019, 2:19 AM IST

Updated : Oct 22, 2019, 7:13 AM IST

പാലക്കാട് : ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ അട്ടപ്പാടി നരസി മുക്ക് ഇന്ദിരാ കോളനിക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. ഇതേ തുടർന്ന് അപകട ഭീഷണിയുള്ള 18 കുടുംബങ്ങളെ കോളനിയിൽ നിന്നും അഗളി പഞ്ചായത്ത് ഹാളിലേക്ക് മാറ്റി പാർപ്പിച്ചു. മണ്ണിടിഞ്ഞതിനെ തുടർന്ന് കോളനിയിലേക്കുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ കനത്ത മഴയും മണ്ണിടിച്ചിലും

കല്‍പാത്തിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒൻപത് പേർ പുഴക്കരികിൽ സ്ഥിതി ചെയ്യുന്ന വട്ട മലമുരുകൻ ക്ഷേത്രത്തിൽ കുടുങ്ങി. തുടർന്ന് അഗ്നിശമന സേനയെത്തിയാണ് ഇവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മീങ്കര ഡാമിന്‍റെ ഷട്ടറുകൾ രണ്ട് സെന്‍റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ചുള്ളിയാർ ഡാം തുറക്കാൻ സാധ്യതയുണ്ടെന്നും ഗായത്രിപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നിറിയിപ്പുണ്ട്. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Intro:പാലക്കാട് കനത്ത മഴയാണ് ഇന്ന് പെയ്തത്. വൈകുന്നേരത്തോടെ മഴയ്ക്ക് നേരിയ ശമനമുണ്ട്.

Body:ഇന്ന് രാവിലെ മുതൽ തന്നെ ജില്ലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. തുടർച്ചയായ മഴയിൽ അട്ടപ്പാടി നരസി മുക്ക് ഇന്ദിരാ കോളനിക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. തുടർന്ന് അപകട ഭീക്ഷണിയുള്ള 18 കുടുംബങ്ങളെ കോളനിയിൽ നിന്നും അഗളി പഞ്ചായത്ത് ഹാളിലേക്ക് മാറ്റി പാർപ്പിച്ചു. മണ്ണിടിഞ്ഞതിനെ തുടർന്ന് കോളനിയിലേക്കുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുകയും ചെയ്തു.
കല്പാത്തിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 9 പേർ പുഴക്കരികിൽ സ്ഥിതി ചെയ്യുന്ന വട്ട മലമുരുകൻ ക്ഷേത്രത്തിൽ കുടുങ്ങി.തുടർന്ന് അഗ്നിശമന സേനയെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മീങ്കര ഡാമിന്റെ ഷട്ടറുകൾ രണ്ട് സെന്റി മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ചുള്ളിയാർ ഡാം ഏത് സമയവും തുറക്കാൻ സാധ്യതയുണ്ടെന്നും ഗായത്രിപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
Last Updated : Oct 22, 2019, 7:13 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.