പാലക്കാട്: പേ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരേഗ്യമന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ജില്ല സര്‍വയലന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ച് അന്വേഷണം നടത്താനാണ് മന്ത്രിയുടെ നിര്‍ദേശം.
ഇന്ന് (30-06-2022) പുലര്‍ച്ചെയാണ് പാലക്കാട് മങ്കര സ്വദേശിയായ ശ്രീലക്ഷ്‌മി (19) പേ വിഷബാധയേറ്റ് മരിച്ചത്. മെയ് 30-ന് അയല്‍വാസിയുടെ വീട്ടിലെ വളര്‍ത്തുനായയാണ് ശ്രീലക്ഷ്‌മിയെ കടിച്ചത്. നായയുടെ കടിയേറ്റ വിദ്യാര്‍ഥിനി പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിച്ചിരുന്നതായി കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു.
രണ്ട് ദിവസം മുന്‍പാണ് ശ്രീലക്ഷ്‌മിക്ക് പേ വിഷ ബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായത്. തുടര്‍ന്നാണ് കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
More read: പേ വിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു: നായ കടിച്ചത് ഒരു മാസം മുന്‍പ്