പാലക്കാട്: പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചു. സർക്കാരിന്‍റെ പക്ഷപാതപരമായ ഇടപെടലുകളും ബന്ധു നിയമനങ്ങളും നിരവധി ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടുത്തുകയാണെന്ന് ജില്ലാ കമ്മിറ്റി ആരോപിച്ചു.
ഉദ്യോഗാർഥികളുടെ സമരങ്ങളോട് സർക്കാർ മുഖം തിരിക്കുകയാണെന്നും ആരോപണമുയർന്നു. സമരത്തിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി.