ETV Bharat / state

പാലക്കാട് പുതുനഗരത്തില്‍ ഉപേക്ഷിച്ച ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി - പുതുനഗരത്തിലെ കഞ്ചാവ് കേസുകള്‍

പാലക്കാട് പുതുനഗരത്തില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

ganja seizure in puthunagaram Palakkad  complaint of widespread ganja selling in puthunagaram in palakkad  cases of ganja seizure in palakkad  പാലക്കാട് പുതുനഗരത്തില്‍ നിന്ന് റോഡില്‍ ഉപേക്ഷിച്ച ബാഗില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവം  പുതുനഗരത്തിലെ കഞ്ചാവ് കേസുകള്‍  പുതുനഗരത്തില്‍ കഞ്ചാവ് വില്‍പ്പന എന്ന പരാതി
പാലക്കാട് പുതുനഗരത്തില്‍ ഉപേക്ഷിച്ച ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി
author img

By

Published : Mar 8, 2022, 7:20 AM IST

പാലക്കാട്: പാലക്കാട് പുതുനഗരത്തില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. ഇന്നലെ(7.03.2022) അതിരാവിലെ എസ്.ഐയും സംഘവും പെട്രോളിംഗ് നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബാഗ് കണ്ടെത്തിയത്. സമീപത്ത് വാഹനാപകടം നടന്നിട്ടുണ്ടോ എന്ന സംശയത്തിലായിരുന്നു ആദ്യം പൊലീസ് പരിശോധന നടത്തിയത്.

തുടര്‍ന്ന് വാഹനം നിര്‍ത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗ് കൈമാറാന്‍ കാത്തു നില്‍ക്കുന്നതിനിടെ പൊലീസ് വാഹനം കണ്ട് പ്രതി ബാഗ് ഉപേക്ഷിച്ച്‌ ഓടിയാതാവാനാണ് സാധ്യതയെന്ന് പുതുനഗരം പൊലീസ് അറിയിച്ചു. ചിറ്റൂര്‍ ഡിവൈ.എസ്.പി സുന്ദരന്‍, പുതുനഗരം ഐ.എസ്.എച്ച്‌.ഒ ആദംഖാന്‍, എസ്.ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതുനഗരം പൊലീസ് വിവിധ സ്ഥലങ്ങളില്‍ നിന്നായി വന്‍തോതില്‍ കഞ്ചാവു ശേഖരം പിടികൂടിയിട്ടുണ്ട്. പുതുനഗരം മത്സ്യ മാര്‍ക്കറ്റിനടുത്ത് പുലര്‍ച്ചെ സമയങ്ങളില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായും പരാതിയുണ്ട്. കഞ്ചാവ് കച്ചവടം നടക്കുന്നുണ്ടെന്ന് അറിയിച്ച്‌ നിരവധി ഫോണ്‍കോളുകളാണ് പുതുനഗരം പൊലീസ് സ്റ്റേഷനില്‍ ദിനംപ്രതി വരുന്നത്.

ALSO READ: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവച്ച് കൊന്നു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.