ETV Bharat / state

പത്ത് കിലോ കഞ്ചാവുമായി വാഹനമോഷണക്കേസ് പ്രതി പിടിയിൽ

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഷൊർണ്ണൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് മലപ്പുറം വള്ളിക്കുന്ന് അമ്പലക്കണ്ടി സ്വദേശി അബ്ദുൾ റഹ്മാൻ (50) പിടിയിലായത്

author img

By

Published : Oct 16, 2020, 12:26 PM IST

പത്ത് കിലോകഞ്ചാവുമായി വാഹനമോഷണക്കേസ് പ്രതി പിടിയിൽ  ഷൊർണ്ണൂരിൽ കഞ്ചാവ് പിട്ച്ചെടുത്തു  അബ്ദുൾ റഹ്മാൻ പിടിയിൽ  കഞ്ചാവ് പിടിച്ചെടുത്തു  ganja seized  ganja seized shournur
പത്ത് കിലോകഞ്ചാവുമായി വാഹനമോഷണക്കേസ് പ്രതി പിടിയിൽ

പാലക്കാട്: ബൈക്കിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഷൊർണ്ണൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് മലപ്പുറം വള്ളിക്കുന്ന് അമ്പലക്കണ്ടി സ്വദേശി അബ്ദുൾ റഹ്മാൻ (50) പിടിയിലായത്. കുളപ്പുള്ളി വാടാനാംകുറുശ്ശി റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. പ്രതി സഞ്ചരിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു. ചില്ലറ വിപണിയിൽ 10 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്.

പട്ടാമ്പി, ഷൊർണ്ണൂർ, കൂറ്റനാട് ഭാഗങ്ങളിലായി ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നയാളാണ് അബ്ദുൾ റഹ്മാൻ. ഇടപാടുകാർക്കായി കഞ്ചാവ് കൊണ്ടുവരുന്ന വഴിയാണ് പൊലീസ് പിടിയിലായത്. ആന്ധ്രയിൽ നിന്നും സിമന്‍റ് ലോറിയിലും മീൻ ലോറിയിലും മറ്റുമായി കഞ്ചാവ് കൊണ്ടുവന്ന് രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ചാണ് വില്‍പന നടത്തുന്നത്. അബ്ദുൾ റഹ്മാനെതിരെ സുൽത്താൻ ബത്തേരി , കോഴിക്കോട്, ഫറോഖ്, പരപ്പനങ്ങാടി എന്നീ പൊലീസ് സ്റ്റേഷനുകളിൽ വാഹനമോഷണക്കേസുകളും നല്ലളം, കുറ്റിപ്പുറം സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളും നിലവിലുണ്ട്. പ്രതിയെ കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.