പാലക്കാട്: ഗോവിന്ദപുരം ചെക്‌പോസ്റ്റിന് സമീപം നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയില്‍. തൃശൂര്‍ സ്വദേശികളായ ഹാഫിസ് (22), ജിതിൻ(32) എന്നിവരാണ് എക്സൈസ് പിടിയിലായത്.
കഞ്ചാവ് കാറിന്‍റെ ബോണറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കേയാണ് ഇരുവരും പിടിയിലായത്. പാലക്കാട് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്.