ETV Bharat / state

ആന ചെരിയുന്നതിനിടെ അടിയിൽപ്പെട്ട് നാലു പേർക്ക് പരിക്ക് - elephant death

പാപ്പാൻ ഉൾപ്പെടെ തിരുവേഗപ്പുറ സ്വദേശികളായ സനല്‍, രാജേഷ്, ശ്രീജിത്ത്, ശ്രീരാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്

ആന ചെരിഞ്ഞു  തിരുവേഗപ്പുറ  എരണ്ടകെട്ട്
ആന
author img

By

Published : Mar 3, 2020, 8:10 PM IST

Updated : Mar 3, 2020, 10:34 PM IST

പാലക്കാട്: തിരുവേഗപ്പുറയില്‍ ആന ചെരിഞ്ഞു വീഴുന്നതിനിടെ അടിയില്‍പ്പെട്ട് നാലു പേർക്ക് പരിക്കേറ്റു. പാപ്പാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്.

തിരുവേഗപ്പുറ സ്വദേശികളായ സനല്‍, രാജേഷ്, ശ്രീജിത്ത്, ശ്രീരാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. തിരുവേഗപ്പുറ പത്മനാഭനാണ് ചെരിഞ്ഞത്. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം.

ആന ചെരിയുന്നതിനിടെ അടിയിൽപ്പെട്ട് നാലു പേർക്ക് പരിക്ക്

എരണ്ടകെട്ട് അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലുള്ള ആനയാണ് ചികിത്സക്കിടെ ചെരിഞ്ഞത്. ആനയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നെന്ന് പരിശോധന നടത്തിയ ഡോ.രാജീവ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം സംസ്‌കാരം നടക്കും.

Last Updated : Mar 3, 2020, 10:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.