പാലക്കാട്: സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ ചെയര്‍മാന്‍ കെവി മോഹന്‍കുമാറും കമ്മിഷന്‍ അംഗങ്ങളും മലമ്പുഴയിലെ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തി. ഭക്ഷ്യവിതരണം, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി ചര്‍ച്ച ചെയ്യുന്നതിനായിരുന്നു സന്ദര്‍ശനം. വെള്ളേഴുത്താന്‍ പൊറ്റ, പട്ട് റോഡ്, ആനക്കല്ല് കോളനികളിലാണ് സംഘം എത്തിയത്. ആനക്കല്ല് കോളനിയിലെ ഏഴ് കുടുംബങ്ങളുടെ റേഷന്‍കാര്‍ഡ് പുതുക്കി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
രണ്ട് പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും വിതരണം ചെയ്യുന്ന അരിയുടെ തൂക്കത്തില്‍ കൃത്യത ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ക്ക് കാണാവുന്ന രീതിയില്‍ അളവ്തൂക്കുന്ന മെഷീനുകളും മറ്റും ക്രമീകരിക്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സംയുക്തമായി പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.
സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ അംഗങ്ങളായ എം വിജയലക്ഷ്മി, ബി വസന്തം, വി രമേശന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ യു മോളി, താലൂക്ക് സപ്ലൈ ഓഫീസര്‍ പി സുരേഷ്, ജില്ലാ ട്രൈബല്‍ ഓഫീസര്‍ എം മല്ലിക, സിഡിപിഓ ഷീല ദേവസ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
മലമ്പുഴയിലെ ആദിവാസി ഊരുകളില്‍ ഭക്ഷ്യ കമ്മിഷന്‍ സന്ദര്‍ശനം - visit of food commission news
വെള്ളേഴുത്താന്‍ പൊറ്റ, പട്ട് റോഡ്, ആനക്കല്ല് കോളനികളിലാണ് സംഘം എത്തിയത്.