ETV Bharat / state

Explosion In Steel Factory| പാലക്കാട് സ്റ്റീൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. ഫർണസ് പൊട്ടിത്തെറിച്ചതാണെന്ന് പ്രാഥമിക നിഗമനം.

blast at palakkad kairali steel company  blast at palakkad kairali steel factory  palakkad kairali steel factory  explosion at palakkad kairali steel factory  fire at steel factory  steel factory fire  പാലക്കാട് കൈരളി സ്റ്റീൽ ഫാക്‌ടറി  പാലക്കാട് കൈരളി സ്റ്റീൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി  സ്റ്റീൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി  സ്റ്റീൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി ഒരാൾ മരിച്ചു  പാലക്കാട് കഞ്ചിക്കോട്  കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്‌ടറി  സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി  സ്‌ഫോടനം
പാലക്കാട്
author img

By

Published : Jun 20, 2023, 8:10 AM IST

Updated : Jun 20, 2023, 1:55 PM IST

കൈരളി സ്റ്റീൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി

പാലക്കാട് : പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ ഫാക്‌ടറിയിൽ പൊട്ടിത്തെറി. സംഭവത്തിൽ ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദനാണ് മരിച്ചത്.

മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ഫാക്‌ടറിയിൽ സ്‌ഫോടനമുണ്ടായത്. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

വലിയ ശബ്‌ദത്തോടെയായിരുന്നു സ്‌ഫോടനം. പൊട്ടിത്തെറിക്ക് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് ഫയർഫോഴ്സെത്തി തീയണച്ചു.

അരവിന്ദന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫാക്‌ടറിയിൽ നൂറോളം ജീവനക്കാരാണുള്ളത്. പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനിയിലാണ് സ്‌ഫോടനം ഉണ്ടായത്.

ഹോം തിയറ്റർ പൊട്ടിത്തെറിച്ച് രണ്ട് മരണം : ഛത്തീസ്‌ഗഡിലെ കവർധയിൽ ഏപ്രിൽ രണ്ടിന് ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും മരിച്ചിരുന്നു. കവർധ ജില്ലയിലെ രെംഗഖർ പ്രദേശത്തിന് സമീപത്തെ ചമാരി ഗ്രാമത്തിലായിരുന്നു സംഭവം. നവവരനായ ഹേമേന്ദ്ര മെരാവിയാണ് മരിച്ചത്. ബന്ധുവിന്‍റെ പേര് ലഭ്യമല്ല.

അപകടത്തില്‍ ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തിന് രണ്ട് ദിവസം മുന്‍പാണ് ഹേമേന്ദ്ര വിവാഹിതനായത്. വിവാഹ സമ്മാനമായി ലഭിച്ചതായിരുന്നു പൊട്ടിത്തെറിച്ച ഹോം തിയറ്റർ. ലഭിച്ച സമ്മാനത്തിന്‍റെ പെട്ടി തുറന്ന് പ്ലഗിൽ ഘടിപ്പിച്ച ഉടനെ തന്നെ പൊട്ടിത്തെറിച്ചു. ഹേമേന്ദ്ര സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

More read : ജീവനെടുത്ത് വിവാഹ സമ്മാനം; ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും മരിച്ചു

വിമാനത്താവളത്തില്‍ തീപിടിത്തം : നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തില്‍ ജൂൺ 14ന് വന്‍ തീപിടിത്തം ഉണ്ടായിരുന്നു. ചെക്ക് ഇന്‍ കൗണ്ടറിലായിരുന്നു തീപിടിത്തം. അഗ്നിബാധയെ തുടര്‍ന്ന് വിമാനത്താവളത്തിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിക്കുകയും അഗ്നിരക്ഷ സേനയുടെ എട്ട് ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ എത്തി തീയണയ്‌ക്കുകയും ചെയ്‌തു.

ഡിപ്പാര്‍ച്ചര്‍ ലോഞ്ചിന്‍റെ ഡി പോര്‍ട്ടലില്‍ ജൂൺ 14ന് രാത്രി 9.10ഓടെയായിരുന്നു അഗ്നിബാധ. സുരക്ഷ പരിശോധനകള്‍ നടത്തുന്ന ഇടത്തിന്‍റെ ഒരു ഭാഗത്തും തീപിടിച്ചു. ലോഞ്ചിന്‍റെ ഒരു വശത്തുനിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും തീ പടർന്ന് പിടിക്കുകയായിരുന്നു.

ഗെയിറ്റ് നമ്പര്‍ 3 സിക്ക് സമീപമാണ് ആദ്യം തീപടര്‍ന്നതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കുന്ന വിവരം. അതിനുശേഷം മറ്റ് സ്ഥലങ്ങളിലേയ്‌ക്ക് തീ വ്യാപിച്ചു. യാത്രക്കാരുടെ സുരക്ഷ മാനിച്ച് വിമാനത്താവളത്തിന്‍റെ വിവിധ ഗെയിറ്റുകള്‍ അടച്ചിട്ടു. തീപിടിത്തെ തുടര്‍ന്ന് വിവിധ വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരുന്നു.

More read : Kolkata Airport Fire | കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം ; അഗ്‌നിബാധ ചെക്ക് ഇന്‍ കൗണ്ടറില്‍

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു : തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചിരുന്നു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്‍റെ (70) ഫോണാണ് പൊട്ടിത്തെറിച്ചത്. മെയ് 18ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

ഹോട്ടലിൽ ഇരുന്ന് ചായ കുടിക്കുന്നതിനിടെ ഏലിയാസിന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു. ഉടന്‍ തന്നെ ഏലിയാസ് പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് നിലത്തിട്ടു. ഇതിനിടെ ഷര്‍ട്ടിലേക്ക് തീ ആളിപ്പടരുകയും ചെയ്‌തു. എന്നാൽ ഉടന്‍ കെെകാെണ്ട് തട്ടി കെടുത്താനായതിനാല്‍ അപകടം ഒഴിവായി.

ഒരു വര്‍ഷം മുന്‍പ് തൃശൂര്‍ പോസ്റ്റ് ഓഫിസ് റോഡിലെ കടയില്‍ നിന്ന് ആയിരം രൂപയ്ക്ക് വാങ്ങിയ സാധാരണ കീ പാഡ് ഫോണാണ് പൊട്ടിത്തെറിച്ചത്.

More read : പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ഷർട്ടിലേക്ക് തീ പടർന്നു ; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Last Updated : Jun 20, 2023, 1:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.