ETV Bharat / state

സാമ്പത്തിക സെന്‍സസ് മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും - census news

സെന്‍സസുമായി സഹകരിക്കാത്ത പ്രദേശങ്ങളിൽ കൂടുതല്‍ ബോധവത്ക്കരണം നടത്തും

സാമ്പത്തിക സെന്‍സസ്  economic census  പാലക്കാട്  census news  സെന്‍സസ് വാർത്ത
സാമ്പത്തിക സെന്‍സസ് മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും
author img

By

Published : Mar 11, 2021, 5:26 PM IST

Updated : Mar 12, 2021, 12:13 PM IST

പാലക്കാട്: ഏഴാമത് സാമ്പത്തിക സെന്‍സസ് മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ ജില്ലാതല കോർഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. എ.ഡി.എം എന്‍. എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. സെന്‍സസുമായി സഹകരിക്കാത്ത വല്ലപ്പുഴ, കപ്പൂര്, കൊഴിഞ്ഞാമ്പാറ, തച്ചനാട്ടുകര, തച്ചമ്പാറ ഗ്രാമപഞ്ചായത്തുകളിലും പാലക്കാട് നഗരസഭയിലെ ചില പ്രദേശങ്ങളിലും കൂടുതല്‍ ബോധവത്ക്കരണം നടത്താൻ യോഗത്തില്‍ തീരുമാനമായി.

സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ എം ശശികുമാര്‍, പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് ജൂനിയര്‍ സൂപ്രണ്ട് കെ മണികണ്ഠന്‍, ജില്ലാ വ്യവസായ കേന്ദ്രം ജൂനിയര്‍ സൂപ്രണ്ട് ഇ കെ കണ്ണന്‍, ചിറ്റൂര്‍-തത്തമംഗലം നഗരസഭാ സെക്രട്ടറി രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Mar 12, 2021, 12:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.