പാലക്കാട്: പട്ടാമ്പിയിൽ ഓട്ടാറിക്ഷയ്ക്ക് മുന്നിൽ നായ ചാടിയുണ്ടായ അപകടത്തില്‍ ഡ്രൈവർ നാസര്‍ (55) മരിച്ചു. പട്ടാമ്പി പളളിപ്പുറം റോഡിലെ നിള ആശുപ്രതിയ്‌ക്ക് സമീപത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു. അടിയന്തരമായി ആശുപ്രതിയിൽ എത്തിവെച്ചുവെങ്കിലും മരണം സംഭവിച്ചു.
ALSO READ: കൊവിഡ് മരണം: അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ 10 മുതല്‍; അപേക്ഷിക്കേണ്ടത് എങ്ങനെ?
പെരുമൂടിയൂർ ഭാഗത്തേക്ക് യാത്രക്കാരുമായി പോയി തിരിച്ച് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തെരുവ് നായ്‌ക്കളുടെ ശല്യം പട്ടാമ്പി മേഖലയിൽ രൂക്ഷമാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ തെരുവ് നായകൾ മുന്നിൽ ചാടിയുളള അപകടങ്ങൾ പതിവാണ്. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വികരിച്ചു. ജമീലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്