പാലക്കാട്: സോഷ്യൽ മീഡിയയിൽ തരംഗമായി ഡോക്‌ടറുടെ മരുന്ന് കുറിപ്പടി. വടിവൊത്ത അക്ഷരത്തില്‍ നല്ല വ്യക്തമായി മരുന്നുകള്‍ കുറിച്ചിരിക്കുന്നു. സാധാരണക്കാര്‍ക്ക് ഒട്ടും വായിക്കാന്‍ കഴിയാത്ത രീതിയിലാണ് മരുന്നുകളുടെ കുറിപ്പടികള്‍ കാണാറുള്ളത്.
എന്നാല്‍ ഇതിനെ തിരുത്തി കുറിച്ച് കൊണ്ടുള്ളതാണ് നെന്മാറ കമ്യൂണിറ്റി സെന്‍ററിലെ ശിശുരോഗ വിദഗ്‌ധന്‍ നിതിൻ നാരായണന്‍റെ കുറിപ്പടി. ആര്‍ക്കും വ്യക്തമായി വായിക്കാനാകുന്ന കുറിപ്പടിക്ക് സോഷ്യല്‍ മീഡിയയില്‍ പ്രശംസയുടെ പെരുമഴയാണ്. ഡോക്‌ടറെ സന്ദര്‍ശിച്ച രോഗിയാണ് കുറിപ്പടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഇതിനെല്ലാം മറുപടിയായി ഡോക്‌ടര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ: ‘ചേച്ചിയുടെ കൈയക്ഷരം വളരെ നല്ലതാണ്. ഇതു കണ്ടാണ് നന്നായി എഴുതാൻ പഠിച്ചത്. പഠനകാലത്തെ രണ്ട് പ്രൊഫസർമാരുടെ സ്വാധീനവും ഇതിന് പിന്നിലുണ്ട്. മരുന്ന് കുറിക്കുമ്പോൾ ഇംഗ്ലീഷ് അക്ഷരങ്ങൾ കാപിറ്റലിൽ എഴുതാറാണ് പതിവ്. അതാകുമ്പോൾ മരുന്ന് കടക്കാർക്കും രോഗികൾക്കും എല്ലാം വായിക്കാം. ഡോക്‌ടർമാരെല്ലാം മനസിലാകാത്ത വിധമാണ് എഴുതുന്നതെന്ന് പറയാനാകില്ല. അവിടെയും തലമുറമാറ്റം ഉണ്ടായിട്ടുണ്ട്’.
സോഷ്യൽമീഡിയയിൽ കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് ഡോക്‌ടറെ വിളിക്കുന്നത്. ആശുപത്രിയിലേക്ക് വരുമ്പോഴും പോകുമ്പോഴും സോഷ്യൽ മീഡിയയിലെ താരത്തോട് ആളുകൾ കൈയക്ഷരത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്.