ETV Bharat / state

ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ - ഗാന്ധി പ്രതിമ

പാലക്കാട് സ്വദേശി ജിജേഷാണ് പിടിയിലായത്. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ്

BJP flag on Gandhi statue  palakkadu  പാലക്കാട് നഗരസഭ  ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടി  ഗാന്ധി പ്രതിമ  gandhi statue
ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ
author img

By

Published : Jan 13, 2021, 1:56 PM IST

പാലക്കാട്: പാലക്കാട് നഗരസഭ ഓഫീസ് വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവത്തിലെ പ്രതിയെ പിടികൂടി. പാലക്കാട് സ്വദേശി ജിജേഷ് (29) ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്‌ച രാവിലെയാണ് സംഭവം നടന്നത്. ഒരാൾ ബിജെപിയുടെ പതാക ഗാന്ധി പ്രതിമയിൽ കെട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളെ പാലക്കാട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും രാഷ്ട്രീയ പാർട്ടികളുമായി ഇയാൾക്ക് ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. മാനസിക പ്രശ്‌നങ്ങളുള്ളതിനാൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം നടപടിയെടുക്കും. ഇയാളുടെ ചിത്രം പുറത്തു വിട്ടിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.