പാലക്കാട്: കഞ്ചിക്കോട് മൂന്ന് അതിഥി തൊഴിലാളികളെ മരിച്ചനിലയിൽ കണ്ടെത്തി. റെയിൽവെ ട്രാക്കിന് സമീപമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്‌ച്ച അർദ്ധരാത്രിയോടെയാണ് സംഭവം. ജാർഖണ്ഡ് സ്വദേശികളായ കനയ്യ വിശ്വകർമ്മ, അരവിന്ദ് കുമാർ, ഹരിയോം കുനാൽ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഞ്ചിക്കോട് ഐഐടിയിലെ കരാർ തൊഴിലാളികളാണ് ഇവർ. ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് നിഗമനം. എന്നാൽ കൊലപാതകമാണെന്ന് ആരോപിച്ച് മറ്റ് തൊഴിലാളികൾ പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിന്‍റെ വാഹനം തൊഴിലാളികള്‍ ആക്രമിച്ചു.
കഞ്ചിക്കോട് റെയിൽവെ ട്രാക്കിന് സമീപം അതിഥി തൊഴിലാളികള്‍ മരിച്ചനിലയില്‍
മരിച്ച മൂന്ന് പേരും കഞ്ചിക്കോട് ഐഐടിയിലെ കരാർ തൊഴിലാളികളാണ്. ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് നിഗമനം