പാലക്കാട്: കുടുംബശ്രീ തെരഞ്ഞെടുപ്പിൽ സി.പി.എം നിർത്തിയ സ്ഥാനാർഥി ജയിച്ചുവന്നപ്പോൾ ബി.ജെ.പിയായി. അട്ടപ്പാടി പുതൂർ പഞ്ചായത്തിലാണ് സംഭവം. വെള്ളിയാഴ്ച നടന്ന കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ മത്സരിച്ച മേലെ മുള്ളി ഊരിലെ ശാന്തി മരുതനാണ് കൂറുമാറിയത്.
Also Read: ദീപുവിന്‍റെ മരണം: ശ്രീനിജൻ എം.എല്‍.എയ്‌ക്കെതിരെ ട്വന്‍റി ട്വന്‍റി
തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ സി.പി.എം സ്ഥാനാർഥി എന്ന നിലയിലായിരുന്നു ശാന്തി. തെരഞ്ഞെടുപ്പ് ഫലം വന്ന് ബി.ജെ.പി നേതാക്കൾ ഷാൾ അണിയിക്കുമ്പോഴാണ് സി.പി.എം പ്രര്‍ത്തകര്‍ക്ക് കാര്യങ്ങൾ മനസിലാക്കിയത്. ജനുവരിയിൽ നടന്ന ഡി.വൈ.എഫ്.ഐ മുള്ളി യൂണിറ്റ് സമ്മേളനത്തിലെ ഏക വനിതാ പ്രാതിനിധ്യം ശാന്തിയുടേതായിരുന്നു.
തെരഞ്ഞെടുപ്പിൽ സി.ഡി.എസ് ചെയർ പേഴ്സണായി ശാന്തി മരുതനും വൈസ് ചെയർപേഴ്സണായി നിഷ മണികണ്ഠനും വിജയിച്ചു. പണാധിപത്യത്തിൽ നടത്തിയ അട്ടിമറി വിജയമാണ് പുതൂരിലേതെന്ന് സി.പി.എം നേതാക്കൾ പ്രതികരിച്ചു.