പാലക്കാട്: പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കൊവിഡ് ബാധിച്ച നഴ്‌സിന്‍റെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന കുട്ടികളുടെയും അമ്മമാരുടെയും പരിശോധനാ ഫലം നെഗറ്റീവ്. 40 കുട്ടികളുടെയും അവരുടെ അമ്മമാരുടെയും ഫലമാണ് നെഗറ്റീവായത്. സമ്പർക്ക പട്ടികയിലുണ്ടായിരുന്ന മറ്റ് 17 പേർക്കും രോഗമില്ലെന്ന് സ്രവ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. നേഴ്‌സിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള, വളരെ അടുത്ത് പെരുമാറിയ ആശുപത്രി ജീവനക്കാരുടെ ഫലം ഇനിയും വരാനുണ്ട്. 144 പേരാണ് നഴ്‌സിന്‍റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
കൊവിഡ് സ്ഥിരീകരിച്ച നഴ്‌സിന്‍റെ സമ്പർക്ക പട്ടികയിലുള്ള അമ്മമാരും കുട്ടികളും നെഗറ്റീവ്
പറളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കൊവിഡ് സ്ഥിരീകരിച്ച നഴ്‌സിന്‍റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നത് 144 പേരാണ്. ഇതിൽ വളരെ അടുത്ത് പെരുമാറിയ ആശുപത്രി ജീവനക്കാരുടെ ഫലം ഇനിയും വരാനുണ്ട്