ETV Bharat / state

പാലക്കാട് എട്ട് പേർക്ക് കൂടി കൊവിഡ്; ഒമ്പത് പേർ രോഗമുക്തർ

author img

By

Published : Jun 13, 2020, 8:45 PM IST

ജില്ലയില്‍ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 173 ആയി.

covid cases in palakkad  palakkad  covid 19  പാലക്കാട്  കൊവിഡ് 19  പാലക്കാട് കൊവിഡ്
പാലക്കാട് എട്ട് പേർക്ക് കൂടി കൊവിഡ്; ഒമ്പത് പേർ രോഗമുക്തർ

പാലക്കാട്: ജില്ലയിൽ എട്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ നിന്നും എത്തിയ അട്ടപ്പാടി സ്വദേശി, തമിഴ്നാട്ടിൽ നിന്നെത്തിയ പട്ടാമ്പി ലിബർട്ടി സ്ട്രീറ്റ് സ്വദേശി, ഡൽഹിയിൽ നിന്നും എത്തിയ എരമംഗലം സ്വദേശിനി അബുദാബിയിൽ നിന്നും എത്തിയ വാടാനംകുറുശ്ശി സ്വദേശി, ദുബായിൽ നിന്നും എത്തിയ കൊപ്പം കീഴ്‌മുറി സ്വദേശി, ഖത്തറിൽ നിന്നെത്തിയ മേലേ പട്ടാമ്പി സ്വദേശി, കുവൈത്തിൽ നിന്നും എത്തിയ പട്ടിത്തറ സ്വദേശി, ഒമാനിൽ നിന്നും എത്തിയ ശ്രീകൃഷ്‌ണപുരം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരിൽ എരമംഗലം സ്വദേശി എറണാകുളത്തും പട്ടിത്തറ സ്വദേശി മഞ്ചേരിയിലും ശ്രീകൃഷ്‌ണപുരം സ്വദേശി കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്. ഇതുകൂടാതെ ജില്ലയിൽ ഇന്ന് ഒമ്പത് പേർ രോഗ മുക്തരായിട്ടുണ്ട്. ഇതോടെ പാലക്കാട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 173 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.