പാലക്കാട് : പുതുപ്പരിയാരം പ്രതീക്ഷ നഗറിൽ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതീക്ഷ നഗറിൽ ചന്ദ്രൻ (64), ദേവിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയാണ് ഇരുവരെയും വീട്ടിൽ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
ഇവരുടെ മകൻ സനലിനെ കാണാനില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ചന്ദ്രൻ ആർ എം എസ് ജീവനക്കാരനായിരുന്നു.