പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽവച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ടു കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. വരോട് കരിക്കുറ്റിക്കുന്ന് വീട്ടിൽ കെ കെ ജലേഷ്(32), കെ പ്രദീപ് കുമാർ(35)എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്‌തത്.
ശനിയാഴ്‌ച വൈകിട്ട് പഞ്ചാബ് നാഷണൽ ബാങ്കിന് സമീപമായിരുന്നു സംഭവം. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.